36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്‍; കാരണമോ വിചിത്രം...
36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന മനുഷ്യനെക്കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് സദാസമയവും സ്ത്രീയായി ജീവിക്കുന്നതിന് പിന്നിലെ കാരണം വളരെ വിചിത്രമാണ്. രണ്ടാംഭാര്യയുടെ പ്രേതത്തെ പേടിച്ചാണത്രേ യുപിയിലെ ജൗണ്‍പൂര്‍ സ്വദേശിയായ ഇയാള്‍ 36 വര്‍ഷമായി സാരിയുടുത്ത് സ്ത്രീയായി ജീവിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാളുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുമ്പ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു.
മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ഇയാള്‍. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ക്ക് ഒന്‍പത് മക്കളാണുള്ളത്. അതില്‍ ഏഴ് പേരും മരണപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സ്ത്രീയായി ജീവിക്കുകയാണ് ഇയാള്‍. പ്രേതങ്ങളെ പേടിച്ചാണ് ഈ ജീവിതരീതി പിന്തുടരുന്നതെന്നാണ് വിശദീകരണം. രണ്ടാം ഭാര്യയുടെ മരണശേഷം അവളെ സ്വപ്നം കണ്ടിരുന്നു.
അവളുടെ പ്രേതം എന്നെ ഉപദ്രവിച്ചു. അതുകൊണ്ടാണ് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചത്. ഒമ്പത് മക്കളില്‍ ഏഴ് പേരും മരിച്ചു- അദ്ദേഹം പറഞ്ഞു. അതേസമയം, ഗ്രാമത്തിലെ നിരവധി പേരാണ് ഇയാളുടെ വിചിത്ര ജീവിതരീതിയ്ക്കെതിരെ രംഗത്തെത്തിയത്. ഇയാള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് ചിലര്‍ സംശയിക്കുന്നത്. ചിലര്‍ പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ അംഗീകരിക്കുന്നുമുണ്ട്. ഇതെല്ലാം അന്ധവിശ്വാസങ്ങളാണെന്നും ഇയാള്‍ക്ക് മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും ഇദ്ദേഹത്തിനെതിരേ
ചുരുക്കിപ്പറഞ്ഞാല്‍ ഈ വ്യക്തി യഥാര്‍ഥത്തില്‍ സ്ത്രീയായി മാറിയത് പ്രേതങ്ങളെ പേടിച്ചാണോ അതോ ഏതെങ്കിലും മാനസികാവസ്ഥയുടെ ഫലമാണോ? ഈ ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."