
മരണത്തിലേക്ക് നയിക്കുന്ന പഞ്ചസാരയുടെ ഉപയോഗരീതികള്‍ ഏതൊക്കെയാണെന്ന് അറിയാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ പഞ്ചസാരയ്ക്ക് മധുരത്തെക്കാളേറെ കയ്പ് കലര്‍ന്ന ഒരു സ്വഭാവമുണ്ട്. പലപ്പോഴും ആളുകള്‍ തിരിച്ചറിയാന്‍ വൈകും എന്നതാണ് യാഥാര്‍ത്യം.പഴങ്ങള്‍,പച്ചക്കറികള്‍,ധാന്യങ്ങള്‍,പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ എല്ലാ ഭക്ഷണങ്ങളിലും പഞ്ചസാര സ്വാഭാവികമായി കാണപ്പെടുന്നു.ആളുകള്‍ക്ക് പഞ്ചസാരയെ അത്രപ്പെട്ടെന്ന് ഒന്നും നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനും കഴിയില്ല.
ചായയിലെ മധുരത്തിന് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നവര്‍ മറ്റ് പല ഭക്ഷണത്തിലുമടങ്ങിയിട്ടുള്ള മധുരത്തിന്റെ അളവിനെ പറ്റി ചിന്തിക്കാറേയില്ല , എന്നാല്‍ സംഗതി അല്പം ഗൗരവമേറിയതാണ്. ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങളെ മരണത്തിലേക്ക് വരെ ഇത് എത്തിച്ചേക്കാം.
നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് മുതിര്‍ന്ന പുരുഷന്മാര്‍ പ്രതിദിനം 24 ടീസ്പൂണ്‍ പഞ്ചസാര കഴിക്കുന്നു.ഇത് 384 കലോറിക്ക് തുല്യമാണ്.അമിത പഞ്ചസാര ഉപയോഗം അമിത വണ്ണത്തിലും പ്രമേഹത്തിലും ചെലുത്തുന്ന സ്വാധീനം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.എന്നാല്‍ മനുഷ്യശരീരത്തിന് നിശ്ചിത അളവില്‍ പഞ്ചസാര വേണതാനും.ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഒരു കാര്‍ബോഹൈഡ്രേറ്റാണ്.അധികമായാല്‍ അത് നിങ്ങളുടെ ശരീരത്തെ പല തരത്തില്‍ പ്രതികൂലമായി ബാധിക്കും. അമിതമായ പഞ്ചസാര ഉപഭോഗം മൂലമുള്ള മരണങ്ങള്‍ ഭയാനകമാം വിധം ഉയര്‍ന്ന നിരക്കിലുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.
പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിന് ഡോപാമൈന്‍ എന്ന രാസവസ്തുവിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ആഗ്രഹിക്കുന്നതിനെക്കാള്‍ മധുരമുള്ള ചായയോ ചോക്ലേറ്റോ കഴിക്കാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്.പഴങ്ങളും പച്ചക്കറികളും മുഴുവനായും കഴിക്കുന്ന ഭക്ഷണങ്ങള്‍ തലച്ചോറിലേക്ക് ഡോപാമൈന്‍ പുറപ്പെടുവിപ്പിക്കാത്തതിനാല്‍ അതേ അനുഭൂതി ലഭിക്കാന്‍ നിങ്ങളുടെ തലച്ചോറിന് കൂടുതല്‍ പഞ്ചസാര ആവശ്യമായ് വരാന്‍ തുടങ്ങുന്നു.മുതിര്‍ന്നവരില്‍ വിഷാദരോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ധാരാളം മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നതിനാല്‍ സന്ധിവേദന വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വീക്കത്തിന്റെ മറ്റൊരു പാര്‍ശ്വഫലങ്ങള്‍ ചര്‍മ്മത്തിന് വേഗത്തില്‍ പ്രായം കൂടാന്‍ കാരണമാകും. ചര്‍മ്മത്തിലെ കൊളാജന്‍,എലാസ്റ്റിന്‍ എന്നിവയെ നശിപ്പിക്കും.
നോണ്‍-ആല്‍ക്കഹോളിക്ക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് ഫാറ്റി ലിവറിനും സ്റ്റീറ്റോസിസ് കരളിലെ വീക്കത്തിനും കാരണമാകും .ഒടുവില്‍ കരളിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുത്തുകയും പിന്നീട് കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമായി വരികയും ചെയ്യും . ധാരാളം മധുരം കഴിക്കുന്ന ആളുകള്‍ക്ക് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് നിങ്ങള്‍ക്ക് പുതിയ കാര്യമായിരിക്കില്ല, അമിത ഉപയോഗം നിങ്ങളുടെ ഭാരം വര്‍ദ്ധിപ്പിക്കും.
പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാം
- നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക.
- ജലാംശം നിലനിര്‍ത്തുക
- തേന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക
- മാനസികസമ്മര്‍ദ്ദ നിയന്ത്രണം പരിശീലിക്കുക
പഞ്ചസാര കഴിക്കാന്‍ പാടില്ലാത്ത സമയങ്ങള്‍
- ഒഴിഞ്ഞ വയറ്റില്‍.
- രാത്രി വൈകിയുള്ള ഉപയോഗം.
- വ്യായാമത്തിന് മുമ്പ് പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുക.
- സമ്മര്‍ദ്ദത്തിലോ മാനസിക പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ഉപയോഗിക്കരുത്.
രാവിലെ കഴിക്കുന്ന ചായ മുതല്‍ അര്‍ദ്ധരാത്രിയിലെ മധുരപലഹാരം വരെ നമ്മുടെ ഭക്ഷണക്രമത്തില്‍ പഞ്ചസാര ഒരു പ്രധാന ഘടകമായിരിക്കാം, പക്ഷേ അമിതമായ ഉപഭോഗം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം, ചര്‍മ്മ വാര്‍ദ്ധക്യം എന്നിവ വരെ, അപകടസാധ്യതകള്‍ നിഷേധിക്കാനാവാത്തതാണ്. അതിനാല്‍, അടുത്ത തവണ നിങ്ങള്‍ ആ മധുരപലഹാരം കഴിക്കുമ്പോള്‍, രണ്ടുതവണ ചിന്തിക്കുക!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 3 days ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• 3 days ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• 3 days ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• 3 days ago
തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 3 days ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 3 days ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• 3 days ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 3 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
Kerala
• 3 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍
Cricket
• 3 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 3 days ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• 3 days ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 3 days ago
അസമില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• 3 days ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍
Saudi-arabia
• 3 days ago
10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
National
• 3 days ago
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• 3 days ago
രാഹുലിന് നിയമസഭയില്‍ വരാം, പ്രതിപക്ഷ നിരയില്‍ മറ്റൊരു ബ്ലോക്ക് നല്‍കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
Kerala
• 4 days ago
'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 4 days ago
റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍
National
• 4 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു
Football
• 3 days ago
തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 3 days ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• 3 days ago