HOME
DETAILS

പാവക്കുട്ടി തിരഞ്ഞിറങ്ങിയ അഞ്ച് വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു

  
February 15, 2025 | 3:12 AM

five year old boy dead in his house

തിരുവനന്തപുരം: നേമത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. സുമേഷ്, ആര്യ എന്നീ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരണപ്പെട്ടത്.സംസാരശേഷിയില്ലാത്ത കുട്ടിയാണ് ധ്രുവൻ. അതുകൊണ്ടുതന്നെ ധ്രുവൻ കിണറ്റിൽ വീണത് ആരും അറിയാതെ പോവുകയായിരുന്നു. കളഞ്ഞുപോയ പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. 

ധ്രുവിനെ കാണാതായതിന് പിന്നാലെ അമ്മ ആര്യ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടി കിണറ്റിൽ വീണതായി കണ്ടെത്തിയത്. വൈകിട്ട് നഴ്‌സറി വിട്ടു വന്നശേഷം വീട്ടുമുറ്റത്ത് സഹോദരി ധ്രുവികയോടൊപ്പം കളിക്കുകയായിരുന്നു ധ്രുവൻ. അച്ഛൻ സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു.

ധ്രുവിനെ കാണാതായതിന് പിന്നാലെയുള്ള തെരച്ചിലിൽ കിണറിന് അടുത്ത് നിന്നും കസേര കണ്ടെത്തിയതിന് പിന്നാലെയാണ് ആര്യ കിണറ്റിൽ പരിശോധന നടത്തിയത്. ധ്രുവൻ കസേരയിൽ കയറി നിന്നുകൊണ്ട് കൈവരിക്ക് മുകളിലൂടെ എത്തി നോക്കിയതിന് പിന്നാലെയാണ് അപകടം ഉണ്ടായതെന്നുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്. 

അപകടം നടന്നതിന് പിന്നാലെ ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തുകയും കുട്ടിയെ പുറത്തെടുക്കുകയും ആയിരുന്നു. നേമം താലൂക്ക് ആശുപത്രിയിൽ ധ്രുവിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫയർ ഫോഴ്‌സിന്റെ തെരച്ചിലിൽ കിണറ്റിൽ നിന്നും പാവക്കുട്ടിയും കിട്ടിയിരുന്നു. വീടിന് അടുത്തുള്ള ഡൈനിക്ക് ഡേ പ്രീ പ്രൈമറി സ്കൂളിലാണ് ധ്രുവൻ പഠിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ് ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുഡ് ട്രക്ക് നിയമങ്ങൾ പരിഷ്കരിച്ച് സഊദി; പ്രഖ്യാപനവുമായി മുനിസിപ്പാലിറ്റീസ് മന്ത്രാലയം

Saudi-arabia
  •  4 days ago
No Image

സീരിയൽ നടിക്ക് നേരെ ലൈംഗികാതിക്രമം; അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

യുഎഇയിൽ ഏറെ വിലപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി; ഐഡി കാർഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇനി പേടിക്കേണ്ട; പുതിയ കാർഡ് ലഭിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  4 days ago
No Image

പൊലിസ് വാഹനം നിയന്ത്രണം വിട്ട് അപകടം; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 520 രൂപ കുറഞ്ഞു, പവന് 90,000ത്തില്‍ താഴെ

Business
  •  4 days ago
No Image

പരിഹാസങ്ങളെയും കുത്തുവാക്കുകളെയും അതിജീവിച്ചൊരു ലോകകപ്പ് വിജയം

Cricket
  •  4 days ago
No Image

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

crime
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നും നാളേയും കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

Kerala
  •  4 days ago
No Image

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

crime
  •  5 days ago
No Image

തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തില്‍ 71 കാരിക്ക് ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ചവിട്ടി, അടിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വാരിയെല്ലിന് പൊട്ടെന്ന് എഫ്.ഐ.ആറില്‍, നിഷേധിച്ച് സ്ഥാപനം  

Kerala
  •  5 days ago