HOME
DETAILS

പഴയകാല പടക്കുതിരകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേള ജനശ്രദ്ധ പിടിച്ചുപറ്റുന്നു

  
February 15 2025 | 12:02 PM

Sharjah Classic Car Show Steals the Spotlight with Priceless Vintage Car Collection

ഷാർജ: പഴയകാല കാറുകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേളയ്ക്കു തുടക്കമായി. ക്ലാസിക് കാർ മേളയുടെ ആകർഷണം വിന്റേജ് കാറുകളുടെ അമൂല്യ ശേഖരമാണ്. 'കഥയുടെ തുടക്കം' എന്ന പ്രമേയത്തിൽ ഷാർജ ഓൾഡ് കാർസ് ക്ലബിലാണ് കാർ മേള സംഘടിപ്പിച്ചിരിക്കുന്നത്.

sharjah15.jpg

അതേസമയം, മേളയിൽ ചരിത്രവും വിനോദവും അറിവും സമ്മേളിക്കുന്നു. ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ 1988 മോഡൽ രണ്ട് ഡോർ റേഞ്ച് റോവർ ക്ലാസിക്കും, ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉപയോഗിച്ചിരുന്ന 1988 മോഡൽ നാലു ഡോർ റേഞ്ച് റോവറും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്. 400 വിൻ്റേജ് വാഹനങ്ങളാണ് മേളയിലുള്ളത്.

ക്ലാസിക് കാറുകളുടെ ശേഖരണം കേവലമൊരു വിനോദം മാത്രമല്ല വൻ വരുമാനം ഉറപ്പാക്കുന്ന നിക്ഷേപ മേഖല കൂടിയാണ്. ക്ലാസിക് കാറുകളുടെ വിൽപനയിലും വാങ്ങലിലും വൻ തുകയാണ് ഒഴുകുന്നത് എന്നാൽ, ചില വാഹനങ്ങൾക്കു മേൽ എത്ര വിലയിട്ടാലും ലഭിക്കില്ലെന്നതും വിപണിയിലെ മറ്റൊരു പ്രത്യേകതയാണ്.

ക്ലാസിക് കാറുകളുടെ ശേഖരണം അഭിനിവേശമോ അതോ വ്യവസായമോ? കാറുകൾ ശേഖരിക്കുന്നതിലെ കല എന്ന വിഷയത്തിൽ ഒരു പാനൽ ചർച്ച സംഘടിപ്പിച്ചിരുന്നു. കാർ മേഖലയിലെ വിദഗ്‌ധർ ചർച്ചയിൽ പങ്കെടുത്തു. ക്ലാസിക് കാറുകളുടേത് ലാഭകരമായ വിപണിയാണ്. പണമുണ്ട് എന്നതുകൊണ്ട് മാത്രം ഒരു ക്ലാസിക് കാറിന്റെ ഉടമസ്ഥാനാകാൻ കഴിയില്ലെന്നും, കാറുകളുടെ കൃത്യമായ മൂല്യനിർണയമാണ് മികച്ച നിക്ഷേപത്തിനു കളമൊരുക്കുന്നതെന്നും പാനൽ ചർച്ച അഭിപ്രായപ്പെട്ടു.

സംസ്കാരത്തെയും പൈതൃകത്തെയും ഉയർത്തിപ്പിടിക്കൽ കൂടിയാണ് ക്ലാസിക് കാറുകളുടെ ശേഖരത്തിലൂടെ ചെയ്യുന്നത്. ക്ലാസിക് കാറുകൾ മോഡിഫെെ ചെയ്യുക എന്നത് നല്ല ഭാവനയുള്ളവർക്കും നൈപുണ്യമുള്ളവർക്കും പറഞ്ഞിട്ടുള്ള ജോലിയാണ്. ക്ലാസിക് കാറുകളുടെ തനതു മൂല്യം നിലനിർത്തുന്നതിന് ചില മോഡിഫിക്കേഷനുകൾ അത്യാവശ്യമാണെന്നും ചർച്ച വിലയിരുത്തി. ക്ലാസിക് കാറുകളുടേത് ഗൃഹാതുര മൂല്യമാണെന്നും, രാജ്യാന്തര വിപണിയിൽ ഇതിന് മൂല്യമേറെയാണെന്നും വിദഗ്ധർ പറഞ്ഞു. അപൂർവ മോഡലുകൾക്കായി എത്ര പണം മുടക്കാനും അമേരിക്ക, ജപ്പാൻ എന്നിങ്ങനെയുള്ള രാജ്യങ്ങളിലെ ക്ലാസിക് കാർ ഉടമകൾക്കു മടിയില്ല. ഫെബ്രുവരി 17നാണ് കാർ മേള സമാപിക്കുന്നത്. വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് മേളയിലേക്കുള്ള പ്രവേശനസമയം. 

The Sharjah Classic Car Show has caught everyone's attention with its incredible display of vintage cars, showcasing a priceless collection of classic automobiles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ടു പോവാന്‍ കാരണം സമരക്കാരുടെ പിടിവാശിയെന്ന് മന്ത്രി എം ബി രാജേഷ്

Kerala
  •  2 days ago
No Image

ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സുപ്രീം കോടതി

National
  •  2 days ago
No Image

മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ 

Kerala
  •  2 days ago
No Image

170 ഓളം സേവനങ്ങൾക്ക് തവണകളായി പണമടക്കാം; ടാബിയുടെ ഉപയോഗം വ്യാപിപ്പിച്ച് ആർ‌ടി‌എ 

uae
  •  2 days ago
No Image

ദിനംപ്രതി വർധിച്ച് അൾട്രാവയലറ്റ് വികിരണ തോത്; കൊല്ലത്ത് റെഡ് അലർട് തുടരും, ആറിടത്ത് ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

സഊദി അറേബ്യയിൽ വെള്ളപ്പൊക്കം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി

Saudi-arabia
  •  3 days ago
No Image

ഹമാസുമായി ബന്ധമാരോപിച്ച് യു.എസ് അറസ്റ്റ് ചെയ്ത ഇന്ത്യന്‍ ഗവേഷകന്റെ അറസ്റ്റ് കോടതി തടഞ്ഞു

International
  •  3 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും; നാളെ മുതല്‍ ശക്തമാവും

Weather
  •  3 days ago
No Image

ഉറക്കത്തില്‍ ഹൃദയാഘാതം; ദമ്മാമില്‍ മലപ്പുറം സ്വദേശി മരിച്ചു 

latest
  •  3 days ago
No Image

താടിവടിച്ചില്ലെന്നും ഷര്‍ട്ടിന്റെ ബട്ടനിട്ടില്ലെന്നും പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

Kerala
  •  3 days ago