HOME
DETAILS

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

  
February 15 2025 | 13:02 PM

The Reserve Bank of India RBI has introduced new 50 denomination banknotes in the Mahatma Gandhi New Series

ഡൽഹി: പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ മുൻ റിസർവ്വ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസിൻ്റെ പിൻഗാമിയായി നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ പുതിയ നോട്ടുകളാണ് പുറത്തിറക്കുക. റിസർവ് ബാങ്കിന്റെ 26ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര

പുതിയ നോട്ടിലെ മാറ്റങ്ങൾ

നിലവിലുള്ള നോട്ടിന്റെ തുടർച്ച തന്നെയായിരിക്കും പുതിയ നോട്ടുകൾ. പുതിയ നോട്ടുകൾ ഇറക്കുന്നത് വിപണിയിൽ കൂടുതൽ നോട്ടുകൾ എത്തിച്ച് പണ വ്യവസ്ഥയുടെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാൻ വേണ്ടി മാത്രമാണ്. അതേസമയം, മുമ്പ് പുറത്തിറക്കിയ എല്ലാ 50 രൂപ നോട്ടുകളും ഇപ്പോഴും നിയമപരമായ കറൻസിയാണെന്നും സാധുതയുമുള്ളതായിരിക്കുമെന്നും ആർബിഐ വ്യക്തമാക്കി. 

സുരക്ഷ വർധിപ്പിക്കാനും കള്ളപ്പണം തടയാനുമായി അവതരിപ്പിച്ച പുതിയ സീരിസ് നോട്ടുകളുടെ മാതൃകയിൽ തന്നെയായിരിക്കും ഈ നോട്ടുകളും ഉണ്ടാകുക. നോട്ടിൻ്റെ മുൻവശത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും പിന്നിൽ സാംസ്കാരിക രൂപങ്ങളും ഉണ്ടാകും. അതേസമയം, ആർബിഐ ഗവർണറുടെ ഒപ്പിൽ മാത്രമാണ്. പുതിയ നോട്ടിൽ പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പായിരിക്കും ഉണ്ടാകുക. മറ്റ് പരിഷ്കാരങ്ങളൊന്നും ആർബിഐ സ്ഥിരീകരിച്ചിട്ടില്ല. 

50 രൂപ നോട്ട് മാറ്റേണ്ടി വന്നതിനു കാരണം

നോട്ടുകളിൽ ആർബിഐ ഗവർണറുടെ ഒപ്പ് മാറ്റുന്നത് ആർബിഐയുടെ പതിവ് നടപടിക്രമങ്ങളിലൊന്നാണ്. പുതിയ ഗവർണർ ചുമതലയേൽക്കുമ്പോൾ, റിസർവ് ബാങ്ക് പഴയ നോട്ടുകൾ പ്രചാരത്തിൽ തുടരാൻ അനുവദിക്കുകയും ഒപ്പം പുതിയ ഗവർണർ ഒപ്പിട്ട നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഊര്‍ജ്ജിത് പട്ടേലാണ് ഫ്ലൂറസെന്റ് നീല നിറത്തിലുള്ള 50 രൂപാ നോട്ടുകളിൽ ആദ്യമായി ഒപ്പുവെച്ചിരിക്കുന്നത്. പിന്നീട് വന്ന ഗവർണർമാരെല്ലാം ഒപ്പുകൾ പുതുക്കിയിട്ടിട്ടുണ്ട്.

The Reserve Bank of India (RBI) has introduced new ₹50 denomination banknotes in the Mahatma Gandhi (New) Series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു

Kerala
  •  15 hours ago
No Image

പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates

latest
  •  15 hours ago
No Image

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം

Kerala
  •  15 hours ago
No Image

പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു

National
  •  15 hours ago
No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  a day ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  a day ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  a day ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago