HOME
DETAILS

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

  
February 15, 2025 | 2:22 PM

Congress National Leadership Indirectly Rejects Shashi Tharoors Views

ഡൽഹി: കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനത്തെക്കുറിച്ചുമുള്ള ശശി തരൂർ എം.പിയുടെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്ന് പാർട്ടി വക്താവ് ജയറാം രമേഷ് വ്യക്തമാക്കി. ഏത് വിഷയത്തിലും പാർട്ടിയുടെ അഭിപ്രായത്തിനാണ് മുൻതൂക്കമെന്ന് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കുള്ളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് പരാമർശിച്ചുകൊണ്ടാണ് ജയറാം രമേശിൻ്റെ പോസ്റ്റ് ആരംഭിക്കുന്നത്. "നമ്മുടെ രാജ്യത്ത് സമ്പൂർണ അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായം പ്രകടിപ്പിച്ചതിന് ശേഷമുള്ള സ്വാതന്ത്ര്യവും നൽകുന്ന ഒരേയൊരു രാഷ്ട്രീയപാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. പാർട്ടി അംഗങ്ങൾ പലപ്പോഴും പല വിഷയങ്ങളിൽ പറയുന്ന അവരുടെ നിരീക്ഷണങ്ങൾ അവരുടേത് മാത്രമാണ്. അത് പാർട്ടിയുടെ അഭിപ്രായമല്ല." ജയറാം രമേശ് പറഞ്ഞു.

തരൂരിന്റെ നിലപാടിനോട് കോൺഗ്രസ് പാർട്ടി യോജിക്കുന്നില്ല എന്ന് തന്നെയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, ശശി തരൂരിൻ്റെ പേരെടുത്ത് പറയാതെയാണ് പാർട്ടി വക്താവ് നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തി ശശി തരൂരിന്റെ പ്രസ്‌താവനയും, കേരളത്തിലെ ഇടത് സർക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനവും പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അതേസമയം, സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ നല്ലത് ചെയ്‌താൽ അത് അംഗീകരിക്കുകയും മോശം കാര്യമാണെങ്കിൽ വിമർശിക്കുകയും ചെയ്യുന്നതാണ് തൻ്റെ രീതിയെന്നാണ് തൻ്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിന്ന തരൂർ മറുപടി നൽകിയത്.

The Congress national leadership has subtly dismissed Shashi Tharoor's opinions, stating that individual views do not reflect the party's stance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago