വഞ്ചനാ ദിനം ആചരിച്ചു
വാരം: വാരം ടൗണില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിനം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എളയാവൂര് മേഖല മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സായാഹ്ന സദസ് കണ്ണൂര്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മിദ്ലാജ് അതിരകം അധ്യക്ഷനായി. കെ.എം ഷംസുദ്ദീന്, കൊളേക്കര മുസ്തഫ, താജുദ്ദീന്, കെ.കെ താജുദ്ദീന് പ്രസംഗിച്ചു. പി നാസര്‍, കെ.വി മുഹമ്മദ് നവാസ്, അസീര്‍ അതിരകം, വി.കെ അസീം, എം മുഫ്സിര്‍, അസ്ലം പാറേത്ത്, കെ.പി സലീം, എല്‍.സി റമീസ്, കെ.കെ അജ്മല്‍, ഷാനിദ് വാരം, വി.കെ സുലൈമാന്‍ നേതൃത്വം നല്കി.
പുഴാതി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു. കക്കാട് ടൗണില്‍ സി കരീം ഉദ്ഘാടനം ചെയ്തു. വി.കെ മുഹമദലി അധ്യക്ഷനായി. പി.എന്‍ ഫൈസല്‍, കൗണ്‍സിലര്‍ കെ.പി.എ സലിം, കെ.പി നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."