HOME
DETAILS

ആറ് മാസം പ്രായമായ കുഞ്ഞിനോടും പോലും കൊടും ക്രൂരത; കൊട്ടാരക്കരയിൽ വടിവാൾ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് പരുക്ക്

  
February 16 2025 | 11:02 AM

Brutal Attack on Family Four Members Including 6-Month-Old Infant Injured

കൊല്ലം: കൊട്ടാരക്കരയിൽ കുടുംബത്തിനു നേരെയുണ്ടായ വടിവാൾ ആക്രമണത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ നാല് പേർക്ക് പരുക്ക്. വെള്ളാരംക്കുന്നിൽ ചരുവിള പുത്തൻവീട്ടിൽ അരുൺ, പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കായിരുന്നു വെട്ടേറ്റത്. ആറു മാസം പ്രായമുള്ള തന്റെ കുഞ്ഞിനു നേരെ വടിവാൾ വീശിയപ്പോൾ അരുൺ കുഞ്ഞുമായി താഴേക്ക് വീഴുകയായിരുന്നു, ആക്രമണത്തിൽ അരുണിൻ്റെ കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവുണ്ട്.

രണ്ടംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. പരുക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളിക്കൽ മൈലം മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഇവർക്കുനേരെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ രണ്ട് പേരും ഒളിവിലാണെന്നും, ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലിസ് അറിയിച്ചു.

A shocking incident of brutality unfolded in Kottarakkara, where a family of four, including a 6-month-old baby, was injured in a vicious sword attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോക്കടിപ്പിച്ച് സ്വര്‍ണ വില;  ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക് 

Business
  •  4 days ago
No Image

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും

Kerala
  •  4 days ago
No Image

ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്   

Kerala
  •  4 days ago
No Image

'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു'    ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്

International
  •  4 days ago
No Image

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

National
  •  4 days ago
No Image

ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം 

National
  •  4 days ago
No Image

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

National
  •  4 days ago
No Image

നിലപാടെടുത്ത് പുടിൻ; യുക്രൈനിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് റഷ്യ തയ്യാർ; ; അമേരിക്കൻ സംഘത്തെ അറിയിച്ചു

International
  •  4 days ago
No Image

പാകിസ്ഥാനിൽ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; ഒമ്പതോളം ഭീകരരെ വധിച്ചു

International
  •  4 days ago