HOME
DETAILS

ഇത് താൻടാ പൊലിസ്; മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്

  
February 16, 2025 | 4:31 PM

Kerala Police Arrests Accused in Murder-for-Hire Case from Nepal

കോഴിക്കോട്: മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിലെത്തി പിടികൂടി കേരള പൊലിസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവൻ വമ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ്‌ഫാഖിനെയാണ് (72) ചേവായൂർ പൊലിസ് പിടികൂടിയത്.

2022 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ലുഖ്മാനുലിന്റെ ഭാര്യപിതാവായ മുഹമ്മദ് അഷ്ഫാഖിനെ അറസ്റ്റ് ചെയ്തത്. ബേപ്പൂർ സ്വദേശിയായ ജാഷിംഷാക്ക് ലുഖ്‌മാനുൽ ഹക്കീമിനെ കൊലപ്പെടുത്താൻ രണ്ടുലക്ഷം രൂപ നൽകി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ഇതിനായി ജാഷിംഷാ നാലുപേരെ നിയോഗിക്കുകയും, അവർ കക്കോടിയിൽ വെച്ച് ഒരു ഇന്നോവ കാറിൽ ലുഖ്‌മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

പിന്നീട് എടവണ്ണ കൊണ്ടോട്ടി റോഡിൽ ഓമാന്നൂരിലെ തടി മില്ലിൽ എത്തിച്ച് കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും പിടിച്ചുവാങ്ങി ലുഖ്മാനുൽ ഹക്കീമിനെ മർദിച്ച് അവശനാക്കി ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ആക്രമിസംഘം ലുഖ്‌മാനുൽ ഹക്കീമിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കേസിലെ ആറാം പ്രതിയായ മുഹമ്മദ് അഷ്ഫാഖ് കേസന്വേഷണം നടക്കുന്നതിനിടെ  വിദേശത്തേക്ക് കടക്കുകയായിരുന്നു.

മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന് പ്രതി നേപ്പാളിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചത് കേസിൽ വഴിത്തിരിവായി. തുടർന്ന് ചേവായൂർ പൊലിസ് ഇൻസ്പെക്‌ടർ സജീവിന്റെ നിർദേശപ്രകാരം എസ്.ഐ അബ്ദുൽ മുനീർ, സി.പി.ഒമാരായ രാകേഷ്, വിജ്‌നേഷ് എന്നിവരടങ്ങിയ സംഘം ഫെബുവരി 12ന് നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുനിന്ന് പിടികൂടി. പ്രതിയെ ശനിയാഴ്‌ച ചേവായൂർ സ്റ്റേഷനിലെത്തിച്ചു. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

In a daring operation, Kerala Police apprehended an accused in a murder-for-hire case from Nepal, marking a significant achievement in the investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  13 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  13 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  13 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  13 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  13 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  13 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  13 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  13 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  13 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  13 days ago