റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴ; മഴമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനുള്ള സജ്ജീകരണങ്ങൾ തുടരുന്നു
റിയാദ്: റിയാദിൽ രണ്ട് ദിവസമായി ലഭിച്ചത് കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ സഊദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. അതേസമയം, റിയാദിൽ ചിലയിടങ്ങളിൽ മഴക്കൊപ്പം കാറ്റും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. നിലവിൽ മഴമൂലമുണ്ടാകുന്ന അപകടങ്ങളും അസൗകര്യങ്ങളും കുറക്കാനുള്ള അടിയന്തര നടപടികളാണ് നടന്ന് കൊണ്ടിരിക്കുന്നത്. 6500 ജീവനക്കാരെയാണ് നഗരത്തിൽ മഴമൂലമുണ്ടായ ബുദ്ധിമുട്ടുകൾ നീക്കാനായി നിയോഗിച്ചത്. മഴ നേരിടാനായി 1800 വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
മഴവെള്ളം ഒഴുകുന്നതിനായുള്ള ഓടകൾ വൃത്തിയാക്കുക, ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സജ്ജീകരിക്കുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ. കെട്ടിക്കിടക്കുന്ന വെള്ളം നീക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കൂടാതെ, പൊതു സൗകര്യങ്ങൾ പഴയപടി ആക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. പ്രധാന റോഡുകളിലുണ്ടായ തടസങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ മഴമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മദീനത്തി ആപ്പ് വഴി പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Riyadh experiences heavy rainfall for the second consecutive day, prompting authorities to implement measures to minimize disruptions caused by the inclement weather.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."