HOME
DETAILS

വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി കുവൈത്ത്

  
Web Desk
February 17, 2025 | 6:41 AM

Kuwait Strengthens Measures to Ensure Safety of Expatriate Workers

മനുഷ്യക്കടത്ത് കേസുകൾ നിരീക്ഷിക്കുന്നതിനും തൊഴിലുടമകൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു പരിശോധനാ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ (പിഎഎം) പ്രവാസി തൊഴിലാളികളുടെ സംരക്ഷണ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ-മുറാദ് സ്ഥിരീകരിച്ചു. ഞായറാഴ്ച റിഗ്ഗെയിലെ അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന സംയുക്ത വിദ്യാഭ്യാസ പരിപാടിയിൽ പ്രവാസി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ അൽ-മുറാദ് വിശദീകരിച്ചു.

രാജ്യത്തെ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. തൊഴിൽ വിപണിയിൽ സജീവ ഇടപ്പെടലാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ‌സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളുടെ സെറ്റുകളിലെ തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. കൂടാതെ, തൊഴിലാളികളുടെ താമസ ഇടങ്ങൾ പരിശോധിക്കുമെന്നും അൽ-മുറാദ് വ്യക്തമാക്കി. ഇതിലൂടെ രാജ്യത്തെ നിയമങ്ങളും-നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. രാജ്യാന്തര കരാറുകൾ അനുസരിച്ച് ധാർമികവും ഭരണഘടനാപരവുമായ കാഴ്‌ചപാടിലാണ് ഇത്തരമൊരു പ്രവൃത്തിയെന്നും അൽ-മുറാദ് പറഞ്ഞു.

അതേസമയം, പുരുഷ പ്രവാസി തൊഴിലാളികൾക്കായി 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ ഷെൽട്ടർ ഉടൻ തുറക്കുമെന്ന് അൽ-മുറാദ് അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ചൂഷണം അല്ലെങ്കിൽ മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ തടയുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നതായി സ്ഥിരീകരിച്ച അൽ-മുറാദ്, രാജ്യത്തെ എല്ലാ പ്രവാസി തൊഴിലാളികൾക്കും അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ അതോറിറ്റി ശ്രദ്ധാലുവാണെന്നും കൂട്ടിച്ചേർത്തു.

Kuwait has intensified efforts to safeguard the welfare of expatriate workers, launching stringent inspections to prevent labour violations and ensure a safe working environment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ജസീറ ഓഫിസ് അടച്ചുപൂട്ടാന്‍ നിയമം പാസാക്കി ഇസ്‌റാഈല്‍

International
  •  4 days ago
No Image

അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് പിൻവലിക്കാനുള്ള ആവശ്യം കോടതി തള്ളി; യു.പി സർക്കാരിന് കനത്ത തിരിച്ചടി

National
  •  4 days ago
No Image

ഇന്ത്യാ- ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളാകുന്നു; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

National
  •  4 days ago
No Image

മലബാറിന്റെ ഹൃദയഭൂമിയും കടന്ന് യാത്ര കരിമ്പനകളുടെ നാട്ടിലേക്ക്

Kerala
  •  4 days ago
No Image

ഇവിടെ എല്ലാമുണ്ട്; നൂറാം വാർഷിക പ്രചാരണവുമായി 'ഇസ'യുടെ മൊബൈൽ വാഹനം

latest
  •  4 days ago
No Image

തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര

samastha-centenary
  •  4 days ago
No Image

ഫോര്‍ട്ടുകൊച്ചി സ്വദേശിനി ദുബൈയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ 

Kerala
  •  4 days ago
No Image

എസ്.ഐ.ആര്‍; ഏറ്റവും കൂടുതൽ പേർ പുറത്തായത് തിരുവനന്തപുരത്ത്; കുറവ് വയനാട്ടിലും

Kerala
  •  4 days ago
No Image

എസ്.ഐ.ആര്‍; കരട് പട്ടികയിലെ പരാതികള്‍ ഇന്നുമുതല്‍ അറിയിക്കാം; അന്തിമ പട്ടിക ഫെബ്രുവരി 21ന്

Kerala
  •  4 days ago