HOME
DETAILS

അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത് മികച്ച കാര്യമാണ് എന്നാൽ എന്റെ ലക്ഷ്യം മറ്റൊന്നാണ്: ബെൻസിമ

  
February 17 2025 | 10:02 AM

Karim Benzema talks about the golden boot race of Saudi pro league

റിയാദ്: സഊദി പ്രോ ലീഗിലെ ഈ സീസണിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസിമയും തമ്മിൽ വാശിയേറിയ പോരാട്ടം ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ റൊണാൾഡോ ലീഗിൽ 16 ഗോളുകളും ബെൻസിമ 15 ഗോളുകൾക്കാണ് നേടിയിട്ടുള്ളത്. ഇപ്പോൾ റൊണാൾഡോക്കൊപ്പം ഗോൾഡൻ ബൂട്ട് സ്വന്തമാക്കാനുള്ള മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണ് ബെൻസിമ. 

'എനിക്ക് ഒരു കാര്യം പറയാനുണ്ട്. മത്സരങ്ങളിൽ ഗോളുകൾ നേടാൻ മാത്രം ചിന്തിക്കുന്ന ആളല്ല ഞാൻ. ഗോൾഡൻ ബൂട്ട് റേസിൽ റൊണാൾഡോക്കൊപ്പം ഞാനുള്ളത് മികച്ച കാര്യമാണ്. പക്ഷേ എനിക്ക്, ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ മത്സരങ്ങൾ വിജയിക്കുക എന്നതാണ്. അതിന് വേണ്ടി എന്റെ ടീമിനായി ഗോളുകൾ നേടാൻ സാധിക്കുന്നുണ്ടെങ്കിൽ ഞാൻ സന്തോഷവാനാണ്. എനിക്ക് ഫുട്ബോൾ വളരെ ഇഷ്ടമാണ്. ഗോളുകൾ നേടാനും അതിലൂടെ എന്റെ ടീമിനെ വിജയത്തിൽ എത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് ടീം ആണ് കൂടുതൽ പ്രധാനം. അതുകൊണ്ട് ഞാൻ സന്തോഷവാനാണ്,' കരിം ബെൻസിമ പറഞ്ഞു. 

നിലവിൽ സഊദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ ഇത്തിഹാദ്. 20 മത്സരങ്ങളിൽ നിന്നും 17 വിജയവും ഒരു സമനിലയും രണ്ട് തോൽവിയും അടക്കം 52 പോയിന്റാണ് ബെൻസിമക്കും സംഘത്തിനും ഉള്ളത്. 48 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ അൽ ഹിലാൽ ആണ് രണ്ടാം സ്ഥാനത്തുള്ളത്.

ലീഗിൽ ഫെബ്രുവരി 22ന് അൽ ഹിലാലിനെതിരെയാണ് അൽ ഇത്തിഹാദിന്റെ അടുത്ത മത്സരം. കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബെൻസിമയുടെ ബൂട്ടുകളിൽ നിന്നും ഇനിയും ഗോളുകൾ പിറക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റൊണാൾഡോയുടെ അൽ നസർ നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. 20 മത്സരങ്ങളിൽ നിന്നും 13 വിജയവും 5 സമനിലയും രണ്ട് തോൽവിയും അടക്കം 44 പോയിന്റാണ് റൊണാൾഡോയുടെയും കൂട്ടരുടെയും കൈവശമുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാർച്ച് 24, 25, നാലുദിവസം തുടർച്ചയായി ബാങ്കുകൾ അടച്ചിടും

National
  •  11 days ago
No Image

കളമശേരി പൊളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥി പൊലിസ് പിടിയില്‍

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് താപനില ഉയര്‍ന്നു തന്നെ; നാലു ജില്ലകളില്‍ ഇന്നും ചൂട് കഠിനം

Kerala
  •  11 days ago
No Image

അധ്യാപകർ ചൂരൽ കൈയിൽ കരുതട്ടെ എന്ന്‌  ഹൈക്കോടതി

Kerala
  •  11 days ago
No Image

പള്ളി മൂടിയിട്ടിട്ടും കാര്യമുണ്ടായില്ല; യുപിയിലെ സംഭലിൽ ഹോളി ആഘോഷക്കാർ പള്ളിയുടെ വാതിലിൽ കളർ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു

National
  •  11 days ago
No Image

സഊദി മധ്യസ്ഥതയിൽ ഉക്രൈനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ?; റഷ്യയുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമെന്ന് ട്രംപ്

International
  •  11 days ago
No Image

പുതിയ പൊലിസ് മേധാവി ആര്; നടപടികൾ ആരംഭിച്ച് സർക്കാർ; ആറ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഡിജിപിയോട് ആവശ്യപ്പെട്ടു

Kerala
  •  11 days ago
No Image

പെരിന്തൽമണ്ണയിൽ കാര്‍ വ‍ർക്ക് ഷോപ്പിൽ തീപിടുത്തം; നിരവധി കാറുകൾ കത്തി നശിച്ചു

Kerala
  •  11 days ago
No Image

യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; ഇത്തിഹാദ് സാറ്റ് വിക്ഷേപണം ഇന്ന്

uae
  •  11 days ago
No Image

കാനഡക്ക് പുതിയ പ്രധാനമന്ത്രി; മാർക് കാർണി സത്യപ്രതിജ്ഞ ചെയതു;

International
  •  11 days ago