ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്
ദുബൈ: ദുബൈയിലെ പരിപാടി വേദികളില്‍ മണിക്കൂറിന് 25 ദിര്‍ഹമെന്ന പുതിയ വേരിയബിള്‍ പാര്‍ക്കിംഗ് താരിഫ് നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി ദുബൈയിലെ പാര്‍ക്കിംഗ് ഓപ്പറേറ്ററായ പാര്‍ക്കിന്‍ അറിയിച്ചു.
പരിപാടി നടക്കുന്ന സമയങ്ങളിലായിരിക്കും ഈ നിരക്ക് ബാധകമായിരിക്കുക.
'നിങ്ങള്‍ ഒരു ഇവന്റ് സോണിലേക്ക് പോകുകയാണെങ്കില്‍ പൊതുഗതാഗതം ഉപയോഗിക്കാനാണ് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുക,' പാര്‍ക്കിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ദുബൈയിലെ 'ഗ്രാന്‍ഡ് ഇവന്റ് സോണ്‍' എന്നറിയപ്പെടുന്ന ദുബൈയ് വേള്‍ഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പ്രദേശങ്ങളെ 335X, 336X, 337X എന്നീ കോഡുകളുള്ള സോണുകളായി തിരിച്ചിട്ടുണ്ടെന്നും താരിഫുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സോണുകളില്‍ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും പാര്‍ക്കിന്‍ പറഞ്ഞു.
ഉയര്‍ന്ന ട്രാഫിക്കിന് സാക്ഷ്യം വഹിക്കുന്ന പ്രധാന വേദികളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് പാര്‍ക്കിന്‍ വേരിയബിള്‍ പാര്‍ക്കിംഗ് താരിഫ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."