HOME
DETAILS

വേണ്ടത് വെറും 12 സിക്‌സറുകൾ; ലോകത്തിൽ ഒന്നാമനാവാൻ രോഹിത്

  
February 17 2025 | 14:02 PM

Rohit sharma need 12 sixes to create a historical record in odi cricket

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. 2013ൽ എംഎസ് ധോണിയുടെ കീഴിൽ സ്വന്തമാക്കിയ ചാമ്പ്യൻസ് ട്രോഫി വീണ്ടും ഇന്ത്യൻ മണ്ണിൽ എത്തിക്കാൻ ആയിരിക്കും രോഹിത് ശർമയും സംഘവും ലക്ഷ്യം വെക്കുക. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം. 

ഈ ടൂർണമെന്റിൽ  രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോർഡ് ആണ്. വരാനിരിക്കുന്ന മത്സരങ്ങളിൽ 12 സിക്സറുകൾ കൂടി നേടിയാൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ രോഹിത്തിന് സാധിക്കും. ഇതിനോടകം തന്നെ 338 സിക്സുകളാണ് രോഹിത് ഏകദിനത്തിൽ അടിച്ചെടുത്തിട്ടുള്ളത്. 351 സിക്സുകൾ നേടിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ബാറ്റിൽ നിന്നും 12 സിക്സർ കൂടി പിറന്നാൽ അഫ്രീദിയയെ മറികടന്ന് ഒന്നാമത് എത്താൻ ഇന്ത്യൻ നായകന് സാധിക്കും. 

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടി രോഹിത് ശക്തമായി തിരിച്ചു വന്നിരുന്നു.  മത്സരത്തിൽ 90 പന്തിൽ 119 റൺസാണ് രോഹിത് അടിച്ചെടുത്തത്. 12 ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. താരത്തിന്റെ ഈ മിന്നും പ്രകടനം ചാമ്പ്യൻസ് ട്രോഫിയിൽ ആവർത്തിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത്. 

ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി

International
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-12-03-2025

PSC/UPSC
  •  5 days ago
No Image

'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി

Kerala
  •  5 days ago
No Image

വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

Kerala
  •  5 days ago
No Image

ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

uae
  •  5 days ago
No Image

റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  5 days ago
No Image

ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം

National
  •  5 days ago
No Image

പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ

Kerala
  •  5 days ago
No Image

മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി

Kerala
  •  5 days ago
No Image

യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert

uae
  •  5 days ago