ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ വ്യാജമെന്ന് പരീക്ഷാ കമ്മീഷണർ
തിരുവനന്തപുരം: എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വ്യാജമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേക്കും ആവശ്യമായ ചോദ്യപേപ്പറുകളിലും അധികമാണ് എല്ലാ വർഷവും കൊടുക്കുന്നത്. എന്നാൽ ഇത്തവണ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേയ്ക്ക് ചോദ്യപേപ്പർ നൽകിയപ്പോൾ ഇത്തരത്തിൽ അധികം ചോദ്യപേപ്പറുകൾ നൽകാൻ കഴിഞ്ഞില്ലായെന്നത് ഒരു യാഥാർത്ഥ്യമാണ്. കുറവ് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് ഷൊർണ്ണൂർ ഗവൺമെന്‍റ് പ്രസ്സിൽ അച്ചടിച്ച് ആദ്യത്തെ 2 ദിവസത്തെ (ഫെബ്രുവരി 17, 18) നാല് പരീക്ഷകളുടെ ചോദ്യപേപ്പർ ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 3 മണിക്ക് ഉള്ളിൽ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു നൽകിയിരുന്നു.
ഫെബ്രുവരി 19 മുതൽ നടക്കാനുള്ള പരീക്ഷകളുടെ അധിക ചോദ്യപേപ്പറുകൾ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 1 മണിയോടെ എല്ലാ ഇടത്തും വിതരണം പൂർത്തിയാക്കി. 2025 എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞപ്പോൾ ചോദ്യ പേപ്പറുകളുടെ കുറവ് മൂലം ഒരു പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിന് തടസം നേരിടുകയുണ്ടായില്ലെന്നും പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."