HOME
DETAILS

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കണ്ണൂ‍ർ സ്വദേശിക്ക് 33 വർഷം തടവ്

  
February 17 2025 | 17:02 PM

Kannur native gets 33 years in prison for kidnapping and torturing a mentally retarded child

ഹരിപ്പാട്: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് മുപ്പത്തിമൂന്നര വർഷം കഠിനതടവും, 4,75000 രൂപ പിഴയും വിധിച്ച് കോടതി. അന്തർ സംസ്ഥാന ലോറി ഡ്രൈവറായ കണ്ണൂർ പരിയാരം  താനൂർക്കര വീട്ടിൽ  മുഹമ്മദ്ഷാഫിയ്ക്കാണ് ഹരിപ്പാട് അതിവേഗ കോടതി ജഡ്‌ജി ജി ഹരീഷ് ശിക്ഷയും പിഴയും വിധിച്ചത്.

പ്രായത്തിനനുസൃതമായി ബുദ്ധി വികാസമില്ലാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നൽകി ബന്ധുക്കളുടെ അനുവാദമില്ലാതെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിൽ ലോഡ്‌ജിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയും 6.5 പവനും, വിടുപണിയ്ക്കായി സൂക്ഷിച്ചു വെച്ച 72000 രൂപയും കവർന്നെടുത്തുവെന്നാണ് കേസ്. 

വെണ്മണി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ  ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ്.വി കോര കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ കോടതിയിൽസമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്. രഘു, അഡ്വ.കെ.രജീഷ്എന്നിവർ ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുത്തങ്ങ സമരം; കേസിൽ 57 പ്രതികൾ; രാത്രി വരെ നീണ്ട കോടതി നടപടികൾ

Kerala
  •  5 days ago
No Image

കെ റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ തടസമില്ല; റവന്യൂ മന്ത്രി കെ രാജൻ

Kerala
  •  5 days ago
No Image

കൊന്ന് കൊതി തീരാതെ ഇസ്‌റാഈല്‍; ആകാശത്തും ഭൂമിയിലും ബോംബ് വര്‍ഷം, മൂന്നു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കിയത് 600 ഓളം മനുഷ്യരെ 

International
  •  5 days ago
No Image

ആളില്ലാ നേരത്ത് വയോധികയുടെ വീട് ജപ്തി ചെയത് കേരളാ ബാങ്ക്; സഹായവുമായി പ്രവാസി

Kerala
  •  5 days ago
No Image

യുഎഇയില്‍ ഇന്ന് മുതല്‍ കാലാവസ്ഥയില്‍ മാറ്റം, താപനില ഉയരും, ഞായറാഴ്ച മഴ | UAE Weather Updates

uae
  •  5 days ago
No Image

ശമ്പളം കുറച്ചതിൽ പ്രതിഷേധിച്ച് ഡ്രൈവർ ബസിന് തീകൊളുത്തി;പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം

National
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-20-03-2025

PSC/UPSC
  •  5 days ago
No Image

ആഡംബരത്തിന്റെ പറുദീസ; ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ഷെബാര റിസോർട്ടിനെ തിരഞ്ഞെടുത്ത് ടൈം മാ​ഗസിൻ

latest
  •  5 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭയുടെ ക്ലീൻ സിറ്റി മാനേജർ വിജിലൻസിന്റെ പിടിയിൽ

Kerala
  •  5 days ago
No Image

ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കും, വമ്പന്‍ നീക്കവുമായി സര്‍ക്കാര്‍

uae
  •  5 days ago