HOME
DETAILS

ഭരണത്തണലില്‍ പ്രതികള്‍, നീതിത്തേടിത്തളര്‍ന്ന രക്ഷിതാക്കള്‍;  സിദ്ധാര്‍ഥന്റെ ഓര്‍മയ്ക്ക് ഒരാണ്ട്

  
Farzana
February 18 2025 | 04:02 AM

Kerala Veterinary University Remembers Siddharth on the First Anniversary of His Tragic Death

കല്‍പ്പറ്റ: കലാലയങ്ങളില്‍ അതിക്രൂരമായ റാഗിങ് വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നതിനിടെ പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ ജീവന്‍ നഷ്ടമായ സിദ്ധാര്‍ഥ(21)ന്റെ ഓര്‍മയ്ക്ക് ഇന്നേക്ക് ഒരാണ്ട്. 2024 ഫെബ്രുവരി 18നാണ് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഡോര്‍മെറ്ററി ശുചിമുറിയില്‍ രണ്ടാംവര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ഥിയും നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നതിന് മുമ്പുള്ള രണ്ടു ദിവസങ്ങളില്‍ ഏതാനും സീനിയര്‍ വിദ്യാര്‍ഥികളും സഹപാഠികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായും പരസ്യവിചാരണ നടത്തിയതായും റാഗിങ് വിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. കോളജിലെ ഇതരസംസ്ഥാനക്കാരായ പി.ജി വിദ്യാര്‍ഥികളില്‍നിന്നാണ് സിദ്ധാര്‍ഥന്‍ ക്രൂരമായ റാഗിങ്ങിന് ഇരയായ കാര്യം ആദ്യം അറിയുന്നത്. 

 എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെ 18 പേരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. രണ്ടാഴ്ചക്കുശേഷം എല്ലാവരും അറസ്റ്റിലായി. യൂനിയന്‍ പ്രസിഡന്റ് കെ. അരുണ്‍, സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, എന്‍. ആസിഫ് ഖാന്‍, കെ. അഖില്‍, സിന്‍ജോ ജോണ്‍സണ്‍, ആര്‍.എസ്. കാശിനാഥന്‍ തുടങ്ങിയവരായിരുന്നു പ്രതികള്‍. 

സകല വിവരങ്ങളും പൊലിസിനെ കൃത്യമായി അറിയിച്ചിട്ടും തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. എസ്.എഫ്.ഐ നേതാവായ പ്രതിയെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ ഒപ്പം പോയത് മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സി.കെ. ശശീന്ദ്രനായിരുന്നു.

പ്രതികള്‍ക്കെല്ലാം പിന്നീട് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഇതിനിടെ ചില വിദ്യാര്‍ഥികളെ മണ്ണുത്തി കോളജില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് സിദ്ധാര്‍ത്ഥന്റെ മാതാവിന്റെ ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കേസ് ഇപ്പോള്‍ സി.ബി.ഐ ആണ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. ലെതര്‍ ബെല്‍റ്റ്, കേബിള്‍ വയര്‍ തുടങ്ങിയവ ഉപയോഗിച്ച് സിദ്ധാര്‍ഥനെ ഭീകരമായി മര്‍ദിച്ചെന്നും വൈദ്യസഹായം നല്‍കിയില്ലെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമിക കുറ്റപത്രത്തിലുണ്ട്. പ്രതികളായ വിദ്യാര്‍ഥികള്‍ക്കും കുറ്റാരോപിതരായ കോളജ് അധികൃതര്‍ക്കും വഴിവിട്ട സഹായങ്ങളാണ് കിട്ടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

അതിനിടെ, യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ. എം.കെ. നാരായണന്‍, അസി. വാര്‍ഡന്‍ ഡോ. കാന്തനാഥന്‍ എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുക്കാനും മാനേജ്‌മെന്റ് കൗണ്‍സില്‍ തീരുമാനിച്ചു. അന്വേഷണം കഴിയുന്നതുവരെ തിരിച്ചെടുക്കരുതെന്ന ടി. സിദ്ദീഖ് എം.എല്‍.എയടക്കമുള്ളവരുടെ എതിര്‍പ്പിനിടയിലാണ് ഭരണാനുകൂല എം.എല്‍.എയടക്കം 12 പേരുടെ പിന്തുണയോടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തത്.

മാത്രമല്ല ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മൂന്ന് വര്‍ഷത്തേക്ക് കോളജില്‍നിന്ന് പുറത്താക്കപ്പെട്ട പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനും വെറ്ററിനറി സര്‍വകലാശാല അവസരമൊരുക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെതുടര്‍ന്നാണ് 75 ശതമാനം ഹാജരില്ലാതിരുന്നിട്ടു കൂടി പ്രതികള്‍ മണ്ണുത്തി സര്‍വകലാശാല കാമ്പസില്‍ രണ്ടാം വര്‍ഷ പരീക്ഷയെഴുതിയത്.

മകന്‍ മരിച്ചിട്ട് ഒരു വര്‍ഷമായിട്ടും നീതിതേടി കോടതികള്‍ കയറിയിറങ്ങുകയാണ് സിദ്ദാര്‍ഥിന്റെ അച്ഛനുമമ്മയും. തിരുവനന്തപുരം നെടുമങ്ങാട് ടി. ജയപ്രകാശും ഷീബയും. പ്രതികള്‍ക്കായി അധികൃതര്‍ ചെയ്യുന്ന വഴിവിട്ട സഹായങ്ങളെ നിയമവഴിയിലൂടെ നേരിടാനായി പെടാപാട് പെടുകയാണവര്‍. മരണത്തിന് തൊട്ടുപിന്നാലെ ദുരൂഹത ആരോപിച്ച് പിതാവ് വൈത്തിരി പൊലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമായിരുന്നില്ല. പിന്നീട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. 

എന്ത് തെറ്റുചെയ്താലും ഭരണസ്വാധീനത്താല്‍ രക്ഷപ്പെടാനാകുമെന്ന ആത്മവിശ്വാസമാണ്. റാഗിങ് എന്ന പേരില്‍ ക്രൂരപീഡനം നടത്തുന്നവര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷ ലഭിക്കാത്തതും രാഷ്ട്രീയ പാര്‍ട്ടികളുടെ സംരക്ഷണം ലഭിക്കുന്നതും കാരണമാണ് തുടര്‍ച്ചയായി ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.  

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  13 minutes ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  13 minutes ago
No Image

ജാസ്മിന്റെ കൊലപതാകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  28 minutes ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  35 minutes ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  an hour ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  an hour ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  an hour ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  an hour ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  an hour ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  an hour ago

No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  3 hours ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  4 hours ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  4 hours ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  4 hours ago