ഇന്ത്യയുടെ ചരിത്രനായകൻ; ഇന്ത്യക്കൊപ്പം സെഞ്ച്വറി അടിച്ച് ഹിറ്റ്മാന്റെ റെക്കോർഡ് വേട്ട
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടക്കുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ ക്യാപ്റ്റനെന്ന നിലയിൽ ഒരു അവിസ്മരണീയമായ നേട്ടമാണ് രോഹിത് ശർമ്മ സ്വന്തമാക്കിയത്.
ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യക്കൊപ്പം 100 വിജയങ്ങൾ സ്വന്തമാക്കാനാണ് രോഹിത്തിന് സാധിച്ചത്. 138 മത്സരങ്ങളിലാണ് രോഹിത് ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇതിൽ 100 മത്സരങ്ങൾ വിജയിച്ചപ്പോൾ 33 മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിയുകയും ചെയ്തു. 100 വിജയങ്ങളിൽ ടെസ്റ്റിൽ 12 മത്സരങ്ങളും ഏകദിനത്തിൽ 38 മത്സരങ്ങളുമാണ് രോഹിത്തിന്റെ കീഴിൽ ഇന്ത്യ വിജയിച്ചത്. ടി-20യിൽ 50 മത്സരങ്ങളിലും രോഹിത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
അതേസമയം മത്സരത്തിൽ സൂപ്പർതാരം ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചത് 129 പന്തിൽ പുറത്താവാതെ 101 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. രോഹിത് 31 പന്തിൽ 41 റൺസും കെഎൽ രാഹുൽ 47 പന്തിൽ പുറത്താവാതെ 41 റൺസും നേടി വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചു.
മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് ഷമി അഞ്ചു വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഹർഷിദ് റാണ മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും നേടി. ചെയ്ത സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയുടെ കരുത്തിലാണ് മാന്യമായ സ്കോർ നേടിയത്. ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 118 പന്തിൽ 100 റൺസാണ് താരം നേടിയത്. ജാക്കർ അലി അർദ്ധ സെഞ്ച്വറിയും നേടി. 114 പന്തിൽ 64 റൺസാണ് താരം നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."