HOME
DETAILS

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

  
Web Desk
February 22 2025 | 17:02 PM

Immediately after the release the Israeli hostage kissed the Hamas member on the forehead and the crowd shouted

ഗസ്സ: ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഏഴാം ഘട്ട ബന്ദി കൈമാറ്റം ഇന്നാണ് നടന്നത്. ഹമാസ് മോചിപ്പിച്ച ഉടനെ ഇസ്‌റാഈല്‍ ബന്ദി ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി. ഒമര്‍ വെന്‍കെര്‍ട്ട്, ഒമര്‍ ഷെം ടോവ്, എലിയാ കൊഹെന്‍ എന്നിവരെയാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. ഒമര്‍ ഷെം ടോവാണ് ഹമാസ് അംഗങ്ങളെ ചുംബിച്ചത്. 

തടവുകാരില്‍ രണ്ടുപേരെ റഫയില്‍ വെച്ചും മൂന്നുപേരെ നുസൈറത്തില്‍ വെച്ചും ഒരാളെ ചടങ്ങുകളില്ലാതെയുമാണ് ഹമാസ് കൈമാറിയത്. ബദവിന്‍ ഇസ്‌റാഈലിയായ ആറാമത്തെ ബന്ദി ഹിഷാം അല്‍ സായിദിനെയാണ് ചടങ്ങുകളില്ലാതെ മോചിപ്പിച്ചത്.

കൈമാറ്റ ചടങ്ങിന്റെ വേദിയില്‍ കൊല്ലപ്പെട്ട കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് ദെയ്ഫ് ഉള്‍പ്പെടെയുള്ള പ്രമുഖ ഖസ്സാം ബ്രിഗേഡ് നേതാക്കളുടെ ചിത്രങ്ങളുണ്ടായിരുന്നു.

'നമുക്ക് ചരിത്രത്തിന്റെ ഗതി മാറ്റാന്‍ കഴിയും' എന്ന മുദ്രാവാക്യവുമായി ഒരു സായുധ സംഘം ഡോം ഓഫ് ദി റോക്കിലേക്ക് നടക്കുന്ന ശ്രദ്ധേയമായ ചിത്രവും വേദിയില്‍ ഉണ്ടായിരുന്നു. പ്രാദേശികവും ആഗോളവുമായ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ചെറുത്തുനില്‍പ്പിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലായാണിതിനെ വിദഗ്ധര്‍ കണക്കാക്കുന്നത്. ഹമാസ് മേധാവിയായിരുന്ന യഹ്‌യ സിന്‍വാറിന്റെ ചിത്രവും വേദിയുടെ മധ്യഭാഗത്തായി പ്രദര്‍ശിപ്പിച്ചിരുന്നു.  

സമീപകാല ഓപ്പറേഷനുകളില്‍ ഹമാസ് പിടിച്ചെടുത്ത ഇസ്‌റാഈലി ആയുധങ്ങള്‍ വേദിയില്‍ തലകീഴായി കെട്ടിത്തൂക്കിയിരുന്നു. സൈനിക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇസ്‌റാഈലി സേന പരാജയപ്പെട്ടതിന്റെ പ്രതീകമായാണ് ഇത് പ്രദര്‍ശിപ്പിച്ചതെന്നാമ് മനസ്സിലാകുന്നത്.

കനത്ത സുരക്ഷാ സന്നാഹമായിരുന്നു കൈമാറ്റ ചടങ്ങുനടന്ന വേദിക്കും ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്. അല്‍ഖസ്സാം ബ്രിഗേഡുകളാണ് സുരക്ഷ ഉറപ്പാക്കിയത്. ബന്ദികളെ സംരക്ഷിക്കാന്‍ ഉത്തരവാദികളായ ഷാഡോ യൂണിറ്റിലെ അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആയിരക്കണക്കിന് ഫലസ്തീനികളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നത്. 

ആറ് ഇസ്‌റാഈലി തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി 602 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കും. ഇതില്‍ നിരവധി ഉന്നത തടവുകാരും വഫ അല്‍അഹ്‌റാര്‍ (ഗിലാത്ത് ഷാലിദ്) കരാറില്‍ മുമ്പ് മോചിതരായതിന് ശേഷം വീണ്ടും അറസ്റ്റിലായവരുള്‍പ്പെടും.

Immediately after the release, the Israeli hostage kissed the Hamas member on the forehead, and the crowd shouted,


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago