HOME
DETAILS
MAL
അപകടഭീഷണിയിലായ വൈദ്യുതിത്തൂണ് മാറ്റിസ്ഥാപിക്കണമെന്ന്
backup
September 03 2016 | 18:09 PM
ഗൂഡല്ലൂര്‍: അപകട ഭീഷണിയുയര്‍ത്തുന്ന വൈദ്യുതി തൂണ് മാറ്റിസ്ഥാപിക്കാന്‍ നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പന്തല്ലൂര്‍ ടൗണില്‍ നെല്ലിയാളം നഗരസഭാ ഓഫിസിന് സമീപത്ത് കോടതി റോഡിലെ വൈദ്യുതി തൂണാണ് അപകട ഭീഷണി ഉയര്‍ന്നത്. തകര്‍ന്ന് വീഴാറായ തൂണ് താല്‍ക്കാലികമായി ഇരുമ്പ് കമ്പികൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന വഴിയിലെ തൂണ് ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."