എം.പി രാജി വയ്ക്കണമെന്ന് ഡി.വൈ.എഫ്.ഐ
കല്‍പ്പറ്റ: എം.ഐ ഷാനവാസ് എം.പി രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആശിക്കും ഭൂമി ആദിവാസി, അരിവാള്‍രോഗികള്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പദ്ധതികളില്‍ ആരോപണ വിധേയനായി എം.പിയെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്. എം.പിയുടെ രാജിക്കായി പ്രക്ഷോഭങ്ങള്‍ ശക്തിപെടുത്തുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് മേഖല കേന്ദ്രങ്ങളില്‍ പ്രകടനും ചൊവ്വാഴ്ച മാനന്തവാടിയില്‍ പ്രതിഷേധകൂട്ടായ്മായും സംഘടിപ്പിക്കും.
അഴിമതിക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരേ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. 2011-16 കാലഘട്ടത്തില്‍ പട്ടികവര്‍ഗവകുപ്പ് നടപ്പാക്കിയ വിവിധ പദ്ധതികളിലെ ക്രമക്കേടുകളെുകുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുകയും ഡി.വൈ.എഫ്.ഐ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നേതാക്കളടക്കം വകുപ്പ് മന്ത്രിക്കെതിരേ പരാതി നല്‍കിയിരുന്നുവെന്നും ജില്ലാ പ്രസിഡന്റ് കെ.പി ഷിജു, സെക്രട്ടറി കെ. റഫീഖ്, സംസ്ഥാനകമ്മിറ്റി അംഗം ബീനാ രതീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി. ഹാരിസ്, കെ.എം ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."