HOME
DETAILS

​ഗസ്സക്കായി വീണ്ടും യുഎഇ; 300 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കും

  
February 24 2025 | 06:02 AM

The UAE is once again extending a helping hand to Gaza this time with a 300-ton shipment of food supplies

അബൂദബി: റമദാന് മുന്നോടിയായി 300 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ എത്തിക്കാൻ യുഎഇ. ഇതിന്റെ ഭാ​ഗമായി ഫുജൈറയിൽ നിന്ന് 100 ടൺ ഭക്ഷ്യോൽപന്നങ്ങൾ ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിൽ എത്തിച്ചു.

പിന്നീട് റോഡ് മാർഗം ​ഗസ്സയിൽ എത്തിച്ച് ഇത് വിതരണം ചെയ്യും. വ്രതാനുഷ്‌ഠാനത്തിന് ആവശ്യമായ സാധനങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിലും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അരി, ധാന്യപ്പൊടി, പാചക എണ്ണ, പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങളാണ് ​ഗസ്സയിൽ എത്തിക്കുന്നത്.

ശേഷിക്കുന്ന 200 ടൺ വസ്‌തുക്കൾ ഇന്നലെയും ഇന്നുമായി റാസൽഖൈമയിൽനിന്ന് പുറപ്പെടുന്ന വിമാനത്തിൽ അയക്കും. വ്രതാരംഭത്തിന് മുന്നോടിയായി ദുരിതബാധിത മേഖലകളിൽ അവശ്യസാധനങ്ങളുടെ വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

യുദ്ധത്താൽ ദുരിതമനുഭവിക്കുന്ന ഫലസ്‌തീൻ ജനതക്ക് ആശ്വാസമെത്തിക്കാനുള്ള ഗാലന്റ് നൈറ്റ് 3 കാരുണ്യ പദ്ധതി പ്രകാരമാണ് ആവശ്യ വസ്തുക്കൾ ​എത്തിക്കുന്നത്. ഇതുവരെ 55,000 ടൺ ദുരിതാശ്വാസ വസ്‌തുക്കളാണ് യുഎഇ പ്രസിഡൻ്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരം ആരംഭിച്ച ഗാലന്റ് നൈറ്റ്-3 കാരുണ്യ പദ്ധതി പ്രകാരം ​എത്തിച്ചത്.

The UAE is once again extending a helping hand to Gaza, this time with a 300-ton shipment of food supplies, including staple goods like flour and rice



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇങ്ങനെയൊരു സംഭവം ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യം; അമ്പരിപ്പിച്ച് ഗുജറാത്തിന്റെ ത്രിമൂർത്തികൾ

Cricket
  •  2 days ago
No Image

മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു

Kerala
  •  2 days ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ

Football
  •  2 days ago
No Image

‘ഓപ്പറേഷൻ സിന്ദൂർ’: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം

National
  •  2 days ago
No Image

'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ

Kerala
  •  2 days ago
No Image

ഇന്ന് വൈകിട്ട് 4 മുതൽ മോക്ക് ഡ്രിൽ: സൈറണുകൾ മുഴങ്ങും, വൈദ്യുതി നിലയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷന്‍ സിന്ദൂര്‍: മെയ് 10വരെ രാജ്യത്തെ 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

Kerala
  •  2 days ago
No Image

ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്‌ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്

National
  •  2 days ago
No Image

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ വർഷം വിസയില്ലാതെ യാത്ര ചെയ്യാവുന്ന 58 രാജ്യങ്ങൾ ഏതെല്ലാം

National
  •  2 days ago
No Image

തൊഴിൽ ശക്തിയിലെ അസന്തുലിതാവസ്ഥ; ഓരോ സ്ഥപനത്തിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് ഒമാൻ

oman
  •  2 days ago