HOME
DETAILS

അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹന്‍ലാല്‍ ഉള്‍പ്പെടെ 10 പേരെ നാമനിര്‍ദ്ദേശം ചെയ്ത് പ്രധാനമന്ത്രി

  
Web Desk
February 24, 2025 | 7:01 AM

Modis Campaign Against Obesity

ന്യൂഡല്‍ഹി: അമിതവണ്ണത്തിനെതിരായ പ്രചാരണത്തിനായി നടന്‍ മോഹന്‍ലാലിനെയടക്കം 10 പേരെ നാമനിര്‍ദ്ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളില്‍ പ്രമുഖരായ 10 പേരെയാണ് പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്തത്. 

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, നടന്‍ ആര്‍. മാധവന്‍, ഭോജ്പുരി ഗായിക നിരാഹ്വ, ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍, മീരാഭായി ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നീലേക്കനി, ഗായിക ശ്രേയാ ഘോഷാല്‍, രാജ്യസഭാംഗം സുധാ മൂര്‍ത്തി എന്നിവവരെയാണ് ഈ മാതൃകാ പദ്ധതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് മോദി ഇക്കാര്യം പങ്കുവെച്ചത്. ഇവരോട് മറ്റു പത്തുപേരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  

ഭക്ഷണത്തില്‍ എണ്ണയുടെ അളവ് കുറയ്ക്കണമെന്ന് ഞായറാഴ്ച തന്റെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് പത്തുപേരെ മോദി നാമനിര്‍ദ്ദേശം ചെയ്തത്.  എണ്ണയുടെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

അതേസമയം, പ്രധാനമന്ത്രിയുടെ നടപടിയെ ജമ്മുകശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്വാഗതം ചെയ്തു. പ്രചാരണത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രചാരണത്തിലേക്ക് മറ്റു പത്തു പേരെ താന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. 

'പ്രധാനമന്ത്രി ആരംഭിച്ച പൊണ്ണത്തടിക്കെതിരായ പ്രചാരണത്തില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അമിതവണ്ണം കാരണമാകുന്നു, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകളും അതില്‍പെടും.  പ്രധാനമന്ത്രിയുടെ പൊണ്ണത്തടിക്കെതിരായ പ്രചാരണത്തില്‍ പങ്കുചേരാന്‍ ഈ 10 പേരെ ഇന്ന് ഞാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു, ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ 10 പേരെ വീതം നാമനിര്‍ദ്ദേശം ചെയ്യാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു,'- ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  2 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  2 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  2 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  2 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  2 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  2 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  2 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  3 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  3 days ago