ഓണപ്പൂക്കള മത്സരം
കല്‍പ്പറ്റ: കല്‍പ്പറ്റ റോട്ടറി ക്ലബിന്റെയും ഓഫിസേഴ്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പ്രൈസ്മണി പൂക്കള മത്സരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് രാവിലെ 11ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം നടക്കുന്നത്. ഒന്നാം സമ്മാനമായി 10001 രൂപയും രണ്ടാം സമ്മാനമായി 6001 രൂപയും മൂന്നാം സമ്മാനമായി 4001 രൂപയും നല്‍കും. ടെംപസ്റ്റ് റോയല്‍ എന്‍ഫീല്‍ഡ് കല്‍പ്പറ്റ, 3ജി മൊബൈല്‍ വേള്‍ഡ് കല്‍പ്പറ്റ, ആപ്‌കോ ഹോണ്ട പാറക്കല്‍ എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പേണ്‍സര്‍ ചെയ്യുന്നത്. വിവരങ്ങള്‍ക്ക് കല്‍പ്പറ്റയിലെ സിറ്റി സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തിലോ 9447300082, 9656050235, 9447110601, 9061848646 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെ.പി ഡേവിഡ്, സജീവ്, വി ബാബു, ഷാജി പോള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."