HOME
DETAILS

'വൈറ്റ് വാഷ് ഇല്ല, റമദാന് മുമ്പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാം' അലഹബാദ് ഹൈക്കോടതി

  
Web Desk
February 28 2025 | 07:02 AM

No Whitewashing Allahabad High Court Orders Cleaning Of Sambhal Mosque Before Ramadan

ലഖ്‌നൗ: റമദാന് മുന്‍പ് സംഭാലിലെ ഷാഹി ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാമെന്ന് അലഹബാദ് ഹൈക്കോടതി. റമദാന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ സംഭാലിലുള്ള ഷാഹി ജുമാമസ്ജിദില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുവദിക്കണമെന്നമസ്ജിദ് മാനേജിംഗ് കമ്മിറ്റി ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. 

അതേസമയം, പള്ളി വൈറ്റ് വാഷിംഗ് ചെയ്യുന്ന ആവശ്യം കോടതി പരിഗണിച്ചിട്ടില്ല. പള്ളി വൈറ്റ് വാഷ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കോടതിയെ അറിയിച്ചിരുന്നു. മാനേജിംഗ് കമ്മിറ്റിയുടെ ആവശ്യത്തിന് പിന്നാലെ പള്ളിയുടെ പരിപാലകര്‍ ഉള്‍പ്പടെ മൂന്നംഗ സംഘത്തോടൊപ്പം പള്ളിയില്‍ അടിയന്തര പരിശോധന നടത്താന്‍ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യോട് നിര്‍ദ്ദേശിച്ചിരുന്നു.

പള്ളിയില്‍ പെയിന്റിംഗ്, അറ്റകുറ്റപ്പണികള്‍ അങ്ങനെ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് എഎസ്‌ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ജോലികളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനും എഎസ്‌ഐക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

പള്ളിയില്‍ അറ്റകുറ്റപ്പണികള്‍, വൃത്തിയാക്കല്‍, വൈറ്റ് വാഷിംഗ്, ലൈറ്റിംഗ് ജോലികള്‍ എന്നിവ നടത്താന്‍ മസ്ജിദിന്റെ നടത്തിപ്പുകാരെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയില്‍ അവകാശവാദമുന്നയിച്ച് കൊണ്ടുള്ള ഹിന്ദു സംഘടനകളുടെ ഹരജികള്‍ കോടതിയില്‍ നിലനില്‍ക്കെയായിരുന്നു നീക്കം. 

അറ്റകുറ്റപ്പണിക്കായി തുറന്ന് കൊടുക്കണമെന്ന ഹരജിയെ ഉത്തര്‍പ്രദേശ് സര്‍ക്കാരും ഹിന്ദുസംഘടനകളും കോടതിയില്‍ എതിര്‍ത്തിരുന്നു.  ഹിന്ദു ക്ഷേത്രത്തിന്റെ പുരാവസ്തുക്കള്‍, അടയാളങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയെ അറ്റകുറ്റപ്പണികളുടെയും മറ്റു ജോലികളുടെയും പേരില്‍ പള്ളിയുടെ പരിപാലകര്‍ വികൃതമാക്കുമെന്നാണ് പ്രധാന ഹരജിക്കാരനും അഭിഭാഷകനുമായ ഹരിശങ്കര്‍ ജെയിന്‍ കോടതിയെ അറിയിച്ചത്. 

കല്‍ക്കിക്ക് സമര്‍പ്പിച്ചിരിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹര ഹരി ക്ഷേത്രമാണ് പള്ളിയെന്നന്നാണ് ഹിന്ദു പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജിയില്‍ അവകാശപ്പെടുന്നത്. ജുമാ മസ്ജിദ് കെയര്‍ടേക്കിംഗ് കമ്മിറ്റി അത് ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും ഉപയോഗിക്കുന്നു എന്നും അവര്‍ ആരോപിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്‌നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി

Cricket
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-04-2025

latest
  •  2 days ago
No Image

സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്

National
  •  2 days ago
No Image

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും

Kerala
  •  2 days ago
No Image

നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു

Kerala
  •  2 days ago
No Image

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി

National
  •  2 days ago
No Image

9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല

Cricket
  •  2 days ago
No Image

തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം

Kerala
  •  2 days ago
No Image

നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്

Saudi-arabia
  •  2 days ago
No Image

കാലം കാത്തുവെച്ച നേട്ടം; 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മിച്ചൽ മാർഷ്

Cricket
  •  2 days ago