HOME
DETAILS

കോഴിക്കോട്; നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി; ലോറിയുടെ പുറകിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്

  
February 28, 2025 | 2:01 PM

Kozhikode Accident Lorry Crashes Into Tea Shop Goods Auto Collides Two Injured

കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിലെ ഉള്ള്യേരിയിൽ പുലർച്ചെ 4 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. രാജസ്ഥാൻ സ്വദേശിയായ കിരൺ കൂടാതെ, ഇയാളുടെ സഹായിക്കും പരിക്കേറ്റിട്ടുണ്ട്. അപകടം ബാലുശ്ശേരി റെയ്ഞ്ച് എക്‌സൈസ് ഓഫീസിന് സമീപത്തായിരുന്നു.

നിയന്ത്രണം വിട്ട ടിപ്പർ ലോറി ഉള്ള്യേരി 19-ാം മൈലിൽ കരുണാകരന്റെ ഉടമസ്ഥതയിലുള്ള രാമനഗരം ടീ ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അതിന്റെ പിന്നാലെ വന്ന ഗുഡ്‌സ് ഓട്ടോ ലോറിയുടെ പിന്നിൽ ഇടിച്ചു.ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്ന കിരണിന് തലയ്ക്ക് ഗുരുതരമായി,കിരണിന്റേ കൂടെ സഞ്ചരിച്ചിരുന്ന സഹായിക്കും  പരിക്കേറ്റു.ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഗുഡ്‌സ് ഓട്ടോയും കടയും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അപകട കാരണം ടിപ്പർ ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണു പ്രാഥമിക നിഗമനം. 12 വർഷത്തിനിടെ ഈ പ്രദേശത്ത് ഉണ്ടായ വിവിധ അപകടങ്ങളിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  4 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  4 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  4 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  4 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  4 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  4 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  4 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  4 days ago