രാഷ്ട്രീയ പകപോക്കലെന്ന് ബാബു
കൊച്ചി: അനധികൃതസ്വത്ത് സമ്പാദനത്തില്‍ തനിക്കെതിരേയുള്ള വിജിലന്‍സ് കേസും റെയ്ഡും രാഷ്ട്രീയ പകപോക്കലെന്ന് മുന്‍ മന്ത്രി കെ.ബാബു. എഫ്.ഐ.ആറില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്. തേനിയില്‍ തനിക്ക് 120 ഏക്കര്‍ സ്ഥലമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, ഈ സ്ഥലം 2008 നവംബര്‍ മൂന്നിന് മരുമകന്റെ പിതാവ് വാങ്ങിയതാണ്. 2011ല്‍ വില്‍ക്കുകയും ചെയ്തു. ബാങ്ക് ഡ്രാഫ്റ്റിലൂടെയാണ് ഈ ഭൂമിയുടെ ഇടപാട് നടന്നത്. തന്റെ മകളുടെ വിവാഹം നടന്നത് 2012 സെപ്റ്റംബറിലാണ്. വിവാഹത്തിനുമുന്‍പ് വാങ്ങുകയും വില്‍ക്കുകയും ചെയ്ത ഭൂമി എങ്ങനെ തന്റെ പേരിലാകുമെന്നും ബാബു ചോദിച്ചു. തന്റെ പേരും മരുമകന്റെ പിതാവിന്റെ പേരും ഒന്നായതിനാലാകാം വിജിലന്‍സ് തെറ്റിദ്ധരിച്ചത്.
റോയല്‍ ബേക്കറി ഉടമ മോഹനനെ അറിയാം. ഇയാളുടെ ഒരു ബേക്കറി ഉദ്ഘാടനം ചെയ്തതല്ലാതെ ഇയാളുമായി യാതൊരു ബന്ധവുമില്ല. തന്റെ ബിനാമിയെന്നുപറയുന്ന ബാബുറാം യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. ഈ രീതിയില്‍ മാത്രമേ ഇയാളെ പരിചയമുള്ളൂ. തനിക്ക് സംസ്ഥാനത്തിനകത്തോ പുറത്തോ വിദേശത്തോ യാതൊരുവിധ നിക്ഷേപവുമില്ല. തൃപ്പൂണിത്തുറയിലെ വീട്ടില്‍നിന്ന് കണ്ടെത്തിയ ഒന്നരലക്ഷം രൂപ ദൈനംദിന ചെലവിന് കരുതിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."