HOME
DETAILS

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

  
March 02, 2025 | 5:41 PM

Customs threat speech PV Police case against Anwar

മലപ്പുറം: ചുങ്കത്തറയിൽ നടത്തിയ പ്രസംഗത്തിൽ ഭീഷണി മുഴക്കിയെന്ന ആരോപണത്തെ തുടർന്ന് പി.വി. അൻവറിനെതിരെ പൊലീസ് കേസെടുത്തു. എടക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യു.ഡി.എഫ് പ്രവർത്തകരെയും തന്നെയും ആക്രമിക്കാൻ ശ്രമിച്ചാൽ "വീട് കയറി തലയടിച്ചുപൊട്ടിക്കും" എന്ന അൻവറിന്റെ പരാമർശത്തിനെതിരെ സിപിഐഎം നൽകിയ പരാതിയിലാണു നടപടി.

ചുങ്കത്തറയിൽ കൂറുമാറിയ വനിതാ പഞ്ചായത്തംഗത്തെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്, സിപിഐഎം ഏരിയാ സെക്രട്ടറി നൽകിയ വോയ്സ് മെസ്സേജിനെതിരെയാണ് പി.വി. അൻവറിന്റെ പ്രതികരണം. അൻവറിന്റെ വാദപ്രകാരം, "അൻവറിനൊപ്പം നിന്നാൽ കുടുംബത്തോടുകൂടി പണിതീർപ്പിക്കുമെന്ന" ഭീഷണിയായിരുന്നു വോയ്സ് മെസ്സേജിൽ ഉണ്ടായിരുന്നത്. ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അൻവർ വ്യക്തമാക്കി.

"ഞങ്ങൾ ഒളിച്ചുനില്ക്കുന്ന രാഷ്ട്രീയ പ്രവർത്തകർ അല്ല. നേരിട്ട് രംഗത്തുവന്ന് പ്രവർത്തിക്കും," എന്നതായിരുന്നു അൻവറിന്റെ പ്രതികരണം.

'മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സി പി എം നേതാക്കള്‍ക്കുള്ള സൂചനയാണിത്. ഒരു തര്‍ക്കവും ഇല്ല, ഞങ്ങള്‍ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കും'  എന്നായിരുന്നു അൻവറിന്റെ പ്രസംഗം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  7 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  7 days ago