HOME
DETAILS

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

  
ബാസിത് ഹസൻ 
March 03 2025 | 03:03 AM

Civil judges now in cooperative arbitration courts

തൊടുപുഴ: സഹകരണ മേഖലയിലെ സാമ്പത്തികേതര തർക്കങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്. സഹകരണ നിയമ ഭേദഗതി 70 എ പ്രകാരം സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സഹകരണ ആർബിട്രേഷൻ കോടതി തിരുവനന്തപുരത്ത് നിലവിൽ വന്നു. ഹൈക്കോടതി നിർദേശപ്രകാരം സിവിൽ ജഡ്ജ് ആർ. ജിഷ മുകുന്ദനെ  ആർബിട്രേഷൻ കോടതി പ്രിസൈഡിങ് ഓഫിസറായി നിയമിച്ച് സഹകരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കൊല്ലം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയായ ജിഷ മുകുന്ദന്റെ നിയമനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ്. 

കോഴിക്കോടും തിരുവനന്തപുരത്തുമാണ് സഹകരണ ആർബിട്രേഷൻ കോടതികൾ നിലവിലുണ്ടായിരുന്നത്. ഏഴുവർഷത്തിൽ കുറയാത്ത പ്രാക്ടീസുള്ള അഭിഭാഷകരെയാണ് ഇവിടെ പ്രിസൈഡിങ് ഓഫിസർമാരായി സർക്കാർ നിയമിച്ചിരുന്നത്. തികച്ചും രാഷ്ട്രീയ നിയമനങ്ങളാണ് ഇവിടെ നടന്നിരുന്നത്. സഹകരണ നിയമ ഭേദഗതി പ്രകാരം ആർബിട്രേഷൻ കോടതികളിലെ പ്രിസൈഡിങ് ഓഫിസർമാരായി മുനിസിഫ് മജിസ്‌ട്രേറ്റിൽ കുറയാത്ത ഉദ്യോഗസ്ഥൻ വേണമെന്നാണ് ചട്ടം. സിറ്റിങ് ജഡ്ജിമാരെ ഇത്തരം ആവശ്യങ്ങൾക്ക് വിട്ടുനൽകുന്ന രീതി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.

സർക്കാരിന്റെ നിരന്തര അഭ്യർഥനയെ തുടർന്നാണ് ഒടുവിൽ സിവിൽ ജഡ്ജിനെ വിട്ടുനൽകാൻ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ഭരണാനുമതി നൽകിയത്. സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക തർക്കങ്ങൾ സഹകരണ രജിസ്ട്രാറുടെ പരിഗണനയിലാണ് വരുന്നത്. തെരഞ്ഞെടുപ്പ് തർക്കങ്ങൾ, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്നിങ്ങനെയുള്ള സാമ്പത്തികേതര തർക്കങ്ങളാണ് ആർബിട്രേഷൻ കോടതി പരിഗണിക്കുന്നത്.

സഹകരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് തർക്കങ്ങളാണ് പ്രധാനമായും കോടതിയുടെ പരിഗണനയിൽ വരുന്നത്. സർക്കാർ നിയമിക്കുന്ന അഭിഭാഷകർ പ്രിസൈഡിങ് ഓഫിസർമാരായ ആർബിട്രേഷൻ കോടതികളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രിസൈഡിങ് ഓഫിസർമാരുടെ പക്ഷപാത നടപടികൾ സംബന്ധിച്ചായിരുന്നു പ്രധാന പരാതി. സിവിൽ ജഡ്ജ് പ്രിസൈഡിങ് ഓഫിസറായി ആർബിട്രേഷൻ കോടതി നിലവിൽ വന്നതോടെ ഇനി സുതാര്യ നടപടികൾ പ്രതീക്ഷിക്കാം. ഹൈക്കോടതിയിൽ നിലവിലുള്ള സമാന കേസുകൾ കൂടി പുതിയ കോടതിയിലേക്ക് മാറ്റും. സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലുള്ള സംസ്ഥാനത്തെ ആദ്യ ആർബിട്രേഷൻ കോടതിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  2 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  3 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  3 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  3 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  3 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  3 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago