HOME
DETAILS

ഉരുൾദുരന്തബാധിതരുടെ പുനരധിവാസം; മൂന്നുഘട്ടങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം

  
നിസാം കെ. അബ്ദുല്ല
March 04, 2025 | 4:13 AM

Rehabilitation of landslide victims- 393 families were included in the list in three phases

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തത്തിൽ സർക്കാർ പുറത്തിറക്കിയ മൂന്നുഘട്ട പുനരധിവാസ ലിസ്റ്റുകളിലായി ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളും രണ്ടാംഘട്ടത്തിൽ 81 കുടുംബങ്ങളും മൂന്നാംഘട്ട പട്ടികയിൽ 70 കുടുംബങ്ങളുമാണ് ഉൾപ്പെട്ടത്. സംസ്ഥാനം കേന്ദ്രത്തിന് കൊടുത്ത ലിസ്റ്റിൽ 1,024 കുടുംബങ്ങളുടെ കണക്കാണ് പറഞ്ഞിരുന്നത്. എന്നാൽ, നിലവിലിറങ്ങിയ മൂന്ന് ലിസ്റ്റുകളിലായി ആകെ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം. ഇതോടെ സർക്കാർ ആദ്യം പുറത്തിറക്കിയ ലിസ്റ്റിൽ നിന്ന് പകുതിയിലധികം പേരും പുറത്തായി.

ഇതോടെ ദുരന്തം അതിജീവിച്ച കുടുംബങ്ങളെല്ലാം ആശങ്കയിലാണ്. നിലവിൽ ആക്ഷേപമുള്ളവർ ഉൾപ്പെടെ 450ൽ താഴെ വീടുകൾ മാത്രമായിരിക്കും സർക്കാരിന്റെ ടൗൺഷിപ്പിൽ ഉൾപ്പെടുക. ഇതോടെ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായി ടൗൺഷിപ്പ് ഒതുക്കാനുമാവും. നിലവിൽ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ടൗൺഷിപ്പിൽ നിൽക്കാൻ താൽപര്യപ്പെടാത്തവരും നിരവധിയുണ്ട്. ഇവർക്ക് സർക്കാർ 15 ലക്ഷം രൂപയാണ് നൽകുക. ഇവർ കൂടി പുറത്തുപോകുന്നതോടെ സർക്കാരിന്റെ ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം ഇനിയും കുറയും.

ഒരു ലിസ്റ്റിലും ഉൾപ്പെടാതെ പുറത്തുപോയവർ അധികവും ലയങ്ങളിൽ താമസിക്കുന്നവരാണ്. മുണ്ടക്കൈയിൽ മാത്രം അഞ്ചോളം ലയങ്ങളിൽ നിരവധി കുടുംബങ്ങളാണ് ഇത്തരത്തിൽ പുറത്തായത്. ലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്ന റവന്യൂവകുപ്പിന്റെ റിപ്പോർട്ടാണ് ഈ കുടുംബങ്ങൾക്ക് തിരിച്ചടിയായത്. എന്നാൽ, ഇവിടെ ഇവർക്ക് താമസിക്കാനാവുമോ എന്നതിൽ വകുപ്പിന് കൃത്യമായ ധാരണ ഇല്ല. നിലവിൽ പൂർണമായി തകർന്ന ലയങ്ങളിൽ ഉള്ളവരും വാടകയ്ക്ക് താമസിച്ചിരുന്നവരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, അർഹതയുണ്ടായിട്ടും ലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്ന കാരണത്താൽ നിരവധി കുടുംബങ്ങൾ പുറത്തുപോയി. 

ചൂരൽമല പടവെട്ടിക്കുന്നിൽ 37 കുടുംബങ്ങളും ഇത്തരത്തിൽ ലിസ്റ്റിൽ ഉൾപ്പെടാത്തവരാണ്. അവർക്ക് വീടുകളിലേക്ക് എത്താൻ നിലവിൽ വഴിയില്ല. അവരുടെ വഴിയടക്കമാണ് ഉരുളിൽ ഒലിച്ചുപോയത്. എന്നാൽ, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന മാനദണ്ഡം ഉയർത്തി ഇവരെ പട്ടികയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് സർക്കാർ. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് അനുഭവിച്ച ഇവരെല്ലാം പുറത്തായതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സന്നദ്ധ സംഘടനകർ നിർമിക്കുന്ന വീടുകളെങ്കിലും തങ്ങൾക്ക് ലഭിക്കുമോ എന്നാണ് ഈ കുടുംബങ്ങൾ ചോദിക്കുന്നത്. സർക്കാർ സംവിധാനത്തിന് പുറത്ത് മുസ് ലിം ലീഗ്, സമസ്ത അടക്കമുള്ള സന്നദ്ധ സംഘടനകൾ നിർമിച്ചു നൽകുന്ന വീടുകളിൽ സർക്കാരിന്റെ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടവരെ പരിഗണിക്കണമെന്ന ആവശ്യം  ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  6 hours ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  7 hours ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  7 hours ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  8 hours ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  7 hours ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  8 hours ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  8 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  8 hours ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  8 hours ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  8 hours ago