HOME
DETAILS

ഓസ്‌ട്രേലിയക്കെതിരെ സമ്മർദങ്ങളെ ഇല്ലാതാക്കിയത് ആ ഒറ്റ വഴിയിലൂടെയാണ്: കോഹ്‌ലി

  
March 04 2025 | 17:03 PM

Virat Talks about the great innings against Australia

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനമാണ് സൂപ്പർതാരം വിരാട് കോഹ്‌ലി നടത്തിയത്. കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 98 പന്തിൽ 84 റൺസാണ് കോഹ്‌ലി നേടിയത്. അഞ്ചു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മത്സരശേഷം തന്റെ ഈ തകർപ്പൻ ഇന്നിങ്സിനെക്കുറിച്ച് കോഹ്‌ലി സംസാരിക്കുകയും ചെയ്തു. 

'ഗ്രീസിൽ ഞാൻ നിലയുറപ്പിച്ച സമയങ്ങളിൽ ഞാൻ ഒരിക്കലും തിടുക്കം കാണിച്ചില്ല. വളരെ ശാന്തമായാണ് ഞാൻ കളിച്ചത്. ഞാൻ നേടിയ സിംഗിൾസാണ് എനിക്ക് ഈ ഇന്നിങ്സിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. മത്സരത്തിൽ സമ്മർദം ഉണ്ടായിരുന്നു. എന്നാൽ കളിയിൽ കൂടുതൽ സമയം പോയാൽ എതിർ ടീം തീർച്ചയായും തോൽവിയിലേക്ക് പോവും. അതുകൊണ്ട് പല കാര്യങ്ങളും നിയന്ത്രിക്കണം. റൺ റേറ്റ്, സിക്സുകൾ നേടുന്നത് എല്ലാം ഇതിൽ ഉൾപ്പെടും. എനിക്ക് ഇതൊന്നും നേടാൻ സാധിക്കാത്തതിൽ വിഷമമില്ല,' കോഹ്‌ലി പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. കോഹ്‌ലിക്ക് പുറമെ ശ്രേയസ് അയ്യർ 62 പന്തിൽ 45 റൺസും കെഎൽ രാഹുൽ 34 പന്തിൽ 42 റൺസും നേടി വിജയത്തിൽ നിർണായകമായി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. സ്മിത്ത് 96 പന്തിൽ 73 റൺസാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. അലക്സ് ക്യാരി എട്ട് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 57 പന്തിൽ 61 റൺസും നേടി. 

ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട വീതം വിക്കറ്റും നേടി തിളങ്ങി. അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. നാളെ നടക്കുന്ന രണ്ടാം സെമിയിൽ സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലെ വിജയികളെയായിരിക്കും മാർച്ച് ഒമ്പതിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ നേരിടുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago