8 വയസുകാരിയുടെ ധൈര്യം; കവർച്ചക്കാരെ ഞെട്ടിച്ച് ശാന്തത, ഒടുവിൽ ഡ്രാമാറ്റിക് ട്വിസ്റ്റ്
ഫരീദാബാദ്:കുടുംബ കടയിൽ കവർച്ചക്കെത്തിയ മോഷ്ടാക്കളെ ധൈര്യപൂർവ്വം നേരിട്ട് എട്ടുവയസുകാരി! തോക്കിന്റെ മുന്നിലും അനങ്ങാതെ നിന്ന പെൺകുട്ടിയുടെ അമാനുഷിക ധൈര്യം നാട്ടുകാരെ അമ്പരപ്പിച്ചു. പേടിപ്പെടുത്തി പണത്തിന്റെ വിവരം അറിയാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം, എന്നാൽ പെൺകുട്ടി മിണ്ടാതിരിക്കുകയും കുടുംബാംഗങ്ങൾക്ക് അപകടസൂചന നൽകുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കൃതിക എന്ന എട്ടുവയസുകാരി തന്റെ കുടുംബ ബിസിനസ് ആയ രവി ഭാട്ടി ഹാർഡ്‌വെയർ എന്ന കടയുടെ ക്യാഷ് കൗണ്ടറിൽ ഇരുന്ന് ഹോംവർക്ക് ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ മൂന്നു മോഷ്ടാക്കൾ ബൈക്കിലെത്തി, മുഖം മറച്ച രണ്ട് പേർ കടയ്ക്കുള്ളിലേക്ക് കയറി. ഇവർ കൃതികയെ തടഞ്ഞ് വച്ച് തോക്ക് ചൂണ്ടി പണമിടത്തെക്കുറിച്ച് ചോദിച്ചെങ്കിലും, അവൾ ഉത്തരം പറയാതെ നിശ്ബദമായി നിന്നു.
മോഷ്ടാക്കൾ കസേര തള്ളിമാറ്റി പണം തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ, കൃതിക കൗണ്ടറിനു മുന്നിലെ ബെൽ അമർത്തി കുടുംബാംഗങ്ങൾക്ക് അപ്രത്യക്ഷമായി അപായസൂചന നൽകി. ശബ്ദം കേട്ടു വീട്ടുകാർ ഓടിയെത്തിയതോടെ, ഭയന്ന മോഷ്ടാക്കൾ പെട്ടെന്ന് കട വിട്ട് ഓടി രക്ഷപ്പെട്ടു.
എന്നാൽ, ഈ സംഭവം സംബന്ധിച്ച് ഇപ്പോഴും കുടുംബം പൊലീസ് പരാതി നൽകിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."