HOME
DETAILS

വഖ്ഫ് ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കും, ഇന്‍ഡ്യാ സഖ്യം നേതാക്കളുമായി കൂടിയാലോചന നടത്തുന്നു; കോണ്‍ഗ്രസ് | Congress Against Waqf Bill

  
Web Desk
March 07, 2025 | 4:49 PM

will use all democratic means to oppose Waqf Bill says Congress

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് (ഭേദഗതി) ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ്. ബില്ലിലെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും ഇന്‍ഡ്യാ സഖ്യം എതിരാണെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്‌റാം രമേശ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി തിങ്കളാഴ്ച തുടങ്ങാനിരിക്കെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേരിയ മാറ്റങ്ങളോടെ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് ബില്ലിനെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 

ബില്ല് തീര്‍ത്തും അനാവശ്യമായതിനാലും ഇതുസംബന്ധിച്ച പാര്‍ലമെന്ററി സമിതി (ജെ.പി.സി) പ്രവര്‍ത്തിച്ച രീതി ജനാധിപത്യവിരുദ്ധമായതിനാലുമാണ് കോണ്‍ഗ്രസ് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത്. ചില സാക്ഷികളെ തെരഞ്ഞെടുത്ത് വിളിച്ചു. ചിലരെ വിളിച്ചില്ല. ഒടുവില്‍ യാതൊരു ചര്‍ച്ചയുമില്ലാതെ ഒരു സംയുക്ത സമിതി ഒരു ബില്ല് സംബന്ധിച്ച് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുംചെയ്തു. വിഷയത്തില്‍ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികളുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ പ്രതിപക്ഷ നേതാക്കളുമായും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. എന്‍.ഡി.എ കക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും സ്വകാര്യമായി ബില്ലില്‍ അസ്വസ്ഥരാണ്. അവര്‍ക്ക് അവരുടെതായ ആശങ്കകളും നിര്‍ബന്ധങ്ങളുമുണ്ട്. ബില്ലിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി പ്രകോപിപ്പിച്ചതിനാലാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് തോന്നുന്നു. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവും എന്തുചെയ്യുമെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ ബില്ലിനെ പിന്തുണച്ചാല്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്താകുമെന്നും രമേശ് പറഞ്ഞു.

ബില്ലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇന്‍ഡ്യാ സഖ്യത്തിനിടയില്‍ കൂടിയാലോചന നടത്തിവരികയാണെന്നും രമേശ് പറഞ്ഞു. വഖ്ഫ് ബില്ല ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ വരാന്‍ സാധ്യതയുണ്ട്. സമ്മേളനത്തില്‍ ബില്ല് ഉള്‍പ്പെടുത്തുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. പക്ഷേ അത് ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുണ്ട്. ബില്ല് ബഹളത്തില്‍ പാസാക്കുമോ ഇല്ലയോ എന്നും അറിയില്ല. പക്ഷേ ബില്ലിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ എല്ലാ ജനാധിപത്യ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ജനുവരി 31 ന് തുടങ്ങി ഫെബ്രുവരി 13നാണ് സമാപിച്ചത്. രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിച്ച് അടുത്തമാസം നാലുവരെ നീണ്ടുനില്‍ക്കും.

കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വിവിധ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ കൂട്ടി ഡല്‍ഹിയിലെ പ്രശസ്തമായ ജന്തര്‍ മന്തറില്‍ യോജിച്ച പ്രക്ഷോഭം നടത്തന്‍ തീരുമാനിച്ചിട്ടുണ്ട്. സിഖ്, ക്രിസ്ത്യന്‍, ദലിത്, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ഈ മാസം 10നാണ് പ്രതിഷേധസംഗമം നടത്തുന്നത്. രാജ്യത്തെ എല്ലാ പ്രബല മുസ്ലിം സംഘടനകളുടെ പ്രതിനിധികളും സമരത്തില്‍ പങ്കാളികളാകും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പൗരാവകാശസംഘടനകളും സമരത്തില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ഥിച്ചു.

ഭേദഗതി വരുത്തിയ നിയമം പുതിയ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് പാര്‍ലമെന്റിന് തൊട്ടുമുമ്പിലുള്ള ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നതെന്ന് ബോര്‍ഡ് വക്താവും പ്രതിഷേധ പരിപാടിയുടെ സംഘാടകനുമായ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് അറിയിച്ചു. 

Congress will use all democratic means to oppose the Waqf (Amendment) Bill to be introduced in Parliament. The INDIA Alliance is against the content and objective of the bill, said Congress media chief Jairam Ramesh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സഞ്ജുവിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, വരാനിരിക്കുന്നത് വെടിക്കെട്ട്'; മലയാളി താരത്തിന് പൂർണ്ണ പിന്തുണയുമായി മോണി മോർക്കൽ

Cricket
  •  15 minutes ago
No Image

സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം

bahrain
  •  33 minutes ago
No Image

ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം

Kerala
  •  40 minutes ago
No Image

ഈ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം 55 ശതമാനമാക്കി സഊദി; നിയമം ലംഘിച്ചാൽ കനത്ത പിഴ

Saudi-arabia
  •  an hour ago
No Image

പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ

Kerala
  •  an hour ago
No Image

ബഹ്‌റൈന്‍-യുകെ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ചര്‍ച്ച

bahrain
  •  an hour ago
No Image

ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനം ഉത്പന്നങ്ങള്‍ക്കും വിപണി പ്രവേശനം; യൂറോപ്യന്‍ യൂനിയനുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെ

Kerala
  •  an hour ago
No Image

അനുമതി ഇല്ലാതെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും; നോട്ടിസ് ലഭിച്ചിട്ടും 19.97 ലക്ഷം രൂപ പിഴ അടക്കാതെ ബിജെപി

Kerala
  •  an hour ago
No Image

ആറ്റിങ്ങലിൽ ദമ്പതികൾക്ക് നേരെ ഗുണ്ടാവിളയാട്ടം; സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ചവിട്ടി വീഴ്ത്തി, ഭർത്താവിന് മർദ്ദനം

Kerala
  •  2 hours ago
No Image

മസ്‌കത്തില്‍ ചില പ്രദേശങ്ങളില്‍ ചെറിയമഴയ്ക്ക് സാധ്യത; തണുത്ത കാലാവസ്ഥ തുടരും

oman
  •  2 hours ago