HOME
DETAILS

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

  
March 10, 2025 | 9:31 AM

 78000 women in top positions 500000 entrepreneurs and most Asian countries are behind Saudi Arabia in womens empowerment

റിയാദ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം സഊദിയിലെ തൊഴില്‍ മേഖലയിലും നേതൃത്വപരമായ റോളുകളിലും സംരംഭകത്വത്തിലുമുള്ള സ്ത്രീകളുടെ സാന്നിധ്യത്തില്‍ വന്‍ വര്‍ധന. 

2024 ലെ മൂന്നാം പാദത്തിലെ കണക്കനുസരിച്ച് സഊദിയിലെ സ്ത്രീകളില്‍ 36.2 ശതമാനം പേര്‍ തൊഴില്‍ സേനയില്‍ സജീവമായിരുന്നുവെന്നും തൊഴില്‍ജനസംഖ്യ അനുപാതം 31.3 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൂടുതല്‍ സഊദി വനിതകളും സംരഭകത്വത്തിലേക്ക് തിരിയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഏകദേശം 78,400ത്തിനടുത്തു വരും. 2024ല്‍ 78,356 സ്ത്രീകള്‍ സീനിയര്‍ മാനേജ്‌മെന്റ് സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ 2023 ല്‍ 551,318 പേരാണ് സ്വയം സംരഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. 

അടുത്ത കാലത്തായി സഊദിയില്‍ ഫ്രീലാന്‍സ് മേഖലയില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ജോലികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2023 ല്‍ 449,725 സഊദി സ്ത്രീകളാണ് ഫ്രീലാന്‍സ് പെര്‍മിറ്റുകള്‍ നേടിയത്. അതേസമയം, ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ല്‍ 111,259 സഊദി സ്ത്രീകളാണ് ടൂറിസവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ മെന (മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക) മേഖലയിലും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും സഊദി കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തിയ വിദഗ്ധര്‍ പറയുന്നത്. മിക്ക ഏഷ്യന്‍ രാജ്യങ്ങളുടെയും സ്ത്രീ തൊഴില്‍ ശക്തിയുമായും താരതമ്യം ചെയ്യുമ്പോള്‍ സഊദി ബഹുദൂരം മുന്നിലാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

78,000 women in top positions, 500,000 entrepreneurs, and most Asian countries are behind Saudi Arabia in women’s empowerment

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  4 days ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  4 days ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  4 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  4 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  4 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  4 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  4 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  4 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  4 days ago