HOME
DETAILS

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മെഗാ തൊഴില്‍മേള മാര്‍ച്ച് 12ന്; 3000 ലധികം ഒഴിവുകള്‍; ഏത് യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം

  
Web Desk
March 10 2025 | 14:03 PM

employment exchange mega job fair on march 12 more than 3000 vacancies

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ പ്രയുക്തി തൊഴില്‍ മേള നടക്കുന്നു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തും, മോഡല്‍ കരിയര്‍ സെന്റര്‍ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, നോര്‍ത്ത് പറവൂര്‍) സഹകരിച്ചാണ് മാര്‍ച്ച് 12ന് മെഗാ തൊഴില്‍ മേള നടത്തുന്നത്. എസ്.എന്‍.എം കോളജ് മാല്യങ്കരയില്‍ വെച്ചാണ് നേരിട്ടുള്ള അഭിമുഖങ്ങള്‍ നടക്കുക. പത്താം ക്ലാസ് മുതല്‍ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാനാവും. 

ഒഴിവുകള്‍

അറുപത് കമ്പനികള്‍ മേളയുടെ ഭാഗമാവും. മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുക. കമ്പനികള്‍ നേരിട്ട് അഭിമുഖങ്ങള്‍ നടത്തും. 

യോഗ്യത

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടി ഐ, ഡിപ്ലോമ മറ്റ് യോഗ്യതയുള്ളവര്‍ എന്നിവര്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്യാം. 

സ്ഥലം: എസ്.എന്‍.എം കോളജ് , മാല്യങ്കര

തീയതി: മാര്‍ച്ച് 12. രാവിലെ 9.00 മുതല്‍ 12.00 വരെ. 

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.

രജിസ്‌ട്രേഷന്‍: Click

ഐസറില്‍ പഠിക്കാം

ഐസറില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തിരുവനന്തപുരമടക്കം വിവിധ ക്യാമ്പസുകളിലേക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. മാര്‍ച്ച് 10 മുതല്‍ അപേക്ഷ വിന്‍ഡോ തുറക്കും. മെയ് 25ന് പരീക്ഷ നടക്കും. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്ന വിദ്യാഭ്യാസ കേന്ദ്രമാണ് ഐസറുകള്‍. തിരുവനന്തപുരം, മൊഹാലി, കൊല്‍ക്കത്ത, പൂണെ, ഭോപ്പാല്‍, തിരുപ്പതി, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പസുകള്‍ സ്ഥതി ചെയ്യുന്നത്. ആകെ 2333 സീറ്റുകളാണുള്ളത്. തിരുവനന്തപുരം ക്യാമ്പസില്‍ 320 സീറ്റുകളുണ്ട്.

ബാച്ചിലര്‍, ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ മാസ്‌റ്റേഴ്‌സ്, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബാച്ചിലര്‍, ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളുടെ പ്രവേശനം ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐഎടി) മുഖേനയാണ് നടത്തുക. 

മെയ് 25ന് പ്രവേശന പരീക്ഷ നടക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. കമ്പ്യൂട്ടര്‍ അധിഷ്ഠിത സിബിടി പരീക്ഷയാണ് നടക്കുക. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ നിന്ന് 15 വീതം എംസിക്യൂ ചോദ്യങ്ങളുണ്ടാവും. ആകെ 240 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക് ലഭിക്കും. തെറ്റുത്തരത്തിന് 1 മാര്‍ക്ക് വീതം കുറയും. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി www.iiser.admission.in സന്ദര്‍ശിക്കുക. 

ഇമെയില്‍- [email protected]
സംശയങ്ങള്‍ക്ക് 91 8772500910

employment exchange mega job fair on march 12 more than 3000 vacancies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിവെട്ടി മഴയെത്തും; മൂന്ന് ദിവസം ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 days ago
No Image

ചര്‍ച്ച വിജയം; മാര്‍ച്ച് 24, 25 തീയതികളിലെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

National
  •  2 days ago
No Image

റമദാനിലെ അവസാന 10 ദിവസങ്ങളില്‍ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശകര്‍ക്ക് സേവനം നല്‍കാന്‍ നൂറിലധികം ടാക്‌സികള്‍

uae
  •  2 days ago
No Image

ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനു തീപിടിച്ച് ആറ് ഇന്തോനേഷ്യന്‍ സ്വദേശികള്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  2 days ago
No Image

ഗസ്സയിൽ മനുഷ്യത്വം അവസാനിക്കുന്നു, ഭൂമി കീഴടക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്റഈൽ പ്രതിരോധ മന്ത്രി

International
  •  2 days ago
No Image

നീതി തെറ്റി, സുപ്രീം കോടതി ഇടപെടുക! അലഹബാദ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വിധിക്കെതിരെ കേന്ദ്രമന്ത്രി

National
  •  2 days ago
No Image

പെരിന്തൽമണ്ണയിൽ വിദ്യാർത്ഥി സംഘർഷം അക്രമാസക്തം; മൂന്ന് പേർക്ക് കുത്തേറ്റു

Kerala
  •  2 days ago
No Image

വിവാദ ഇസ്ലാമോഫോബിക് മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരി ഇനി ദൂരദര്‍ശന്‍ അവതാരകന്‍; കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് കോടികളുടെ പാക്കേജ്

National
  •  2 days ago
No Image

ദുബൈ-ലണ്ടൻ ഫ്ലൈറ്റുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  2 days ago
No Image

ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ടു പോവാന്‍ കാരണം സമരക്കാരുടെ പിടിവാശിയെന്ന് മന്ത്രി എം ബി രാജേഷ്

Kerala
  •  2 days ago