HOME
DETAILS

ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

  
Web Desk
March 12, 2025 | 4:37 PM

 UAE and Saudi Arabia Declare Eid Al Fitr Holidays

2025 ലെ ഈദ് അല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ യുഎഇ നിവാസികള്‍ക്ക് അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കും. ശവ്വാല്‍ പിറവി കാണുന്നത് അനുസരിച്ച് വാരാന്ത്യം ഉള്‍പ്പെടെയുള്ള പതിവ് അവധി ലഭിക്കുന്നതോടെ മൊത്തം പെരുന്നാള്‍ അവധി നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം, അഞ്ച് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

ഇസ്‌ലാമിക കലണ്ടറില്‍ റമദാന് ശേഷം വരുന്ന മാസമായ ശവ്വാല്‍ ഒന്നാം തീയതിയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. ഈ ഉത്സവം വ്രതാനുഷ്ഠാനത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഇസ്‌ലാമിക മാസങ്ങള്‍ (ഹിജ്‌റ കലണ്ടര്‍) മാസം കാണുന്നതിനെ ആശ്രയിച്ച് 29 അല്ലെങ്കില്‍ 30 ദിവസം വരെ നീണ്ടുനില്‍ക്കും.

മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 ചൊവ്വാഴ്ച വരെയാണ് യുഎഇയിലെ ഈദ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍ ഇത് നാല് ദിവസത്തെ ഇടവേളയായി മാറും. മാര്‍ച്ച് 29 ന് മാസം കണ്ടില്ലെങ്കില്‍, വിശുദ്ധ റമദാന്‍ മാസം 30 ദിവസം നീണ്ടുനില്‍ക്കും. ഈ വര്‍ഷം ചെറിയ പെരുന്നാളിന് മൂന്ന് ദിവസങ്ങള്‍ക്ക് പുറമേ റമദാന്‍ 30 നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മാര്‍ച്ച് 30 ഞായറാഴ്ച (റമദാന്‍ 30) മുതല്‍ ഏപ്രില്‍ 2 ബുധനാഴ്ച വരെയാണ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍, അഞ്ച് ദിവസത്തെ അവധി ലഭിക്കും. 

ദുബൈ ജ്യോതിശാസ്ത്ര വിഭാഗത്തിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം ഇത്തവണ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. ഇതു പ്രകാരം യുഎഇക്കാര്‍ക്ക് ഇത്തവണ അഞ്ച് ദിവസത്തെ ചെറിയ പെരുന്നാള്‍ അവധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, സഊദി അറേബ്യയിലും ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 29 (റമദാന്‍ 29)ന് തുടങ്ങി ഏപ്രില്‍ രണ്ടുവരെ നീണ്ടുനില്‍ക്കുന്ന വിധത്തിലുള്ള അവധി സഊദി മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. തൊഴില്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 24 ലെ ഖണ്ഡിക 2 ല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം (ഏപ്രില്‍ 3, വ്യാഴം) മുതല്‍ വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഏപ്രില്‍ 3ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതു കൂടി ഉള്‍പ്പെടുകയാണെങ്കില്‍ ആകെ എട്ട് ദിവസം വരെ അവധി ലഭിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി കൂട്ടിയാണ് എട്ട് ദിവസത്തെ ലീവ് ലഭിക്കുക.

Get ready for a festive celebration! The UAE and Saudi Arabia have announced Eid Al Fitr holidays, marking the end of Ramadan with joy, family, and friends.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്; 73 കാറുകളും 25 ബൈക്കുകളും കണ്ടുകെട്ടി

uae
  •  7 days ago
No Image

ബൈക്ക് അപകടത്തിൽ ചോരവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

Kerala
  •  7 days ago
No Image

'രാഷ്ട്രീയ ഭേദമന്യേ ചേര്‍ത്തു നിര്‍ത്തിയവരാണ് നിങ്ങള്‍, എന്റെ അമ്മയെ പോലെയാണ് എനിക്കീ വാര്‍ഡ്' പൊട്ടിക്കരഞ്ഞ് യാത്രപറഞ്ഞ് കൗണ്‍സിലര്‍, വിതുമ്പി നാട് 

Kerala
  •  7 days ago
No Image

അടുത്ത രണ്ടു വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് സർവിസ് പുനരാരംഭിക്കാൻ ഫ്ലൈദുബൈ

uae
  •  7 days ago
No Image

5 ലക്ഷം കൈക്കൂലി കേസ്: അഡീഷണൽ സെഷൻസ് ജഡ്ജി ഒളിവില്‍; 'ഇടനിലക്കാരൻ മാത്രമായിരുന്നു ഞാൻ', ഞെട്ടിക്കുന്ന മൊഴി നൽകി ക്ലാർക്ക്

crime
  •  7 days ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നീട്ടില്ല; ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  7 days ago
No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  7 days ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  7 days ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  7 days ago
No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  7 days ago