
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലറടക്കം അഞ്ച് പേർ അറസ്റ്റിൽ; ഇവരെ പിന്നീട് ജാമ്യത്തിൽ വിടും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. നെയ്യാറ്റിൻകര പൊലിസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നെയ്യാറ്റിൻകര നഗരസഭ ബിജെപി കൗൺസിലർ മഹേഷ് ഉൾപ്പെടെ അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനും ബിജെപി - ആർഎസ്എസ് പ്രവർത്തകരായ മഹേഷ്, കൃഷ്‌ണകുമാർ, ഹരികുമാർ, സൂരജ്, അനൂപ് എന്നിവർക്കെതിരെ നേരത്തെ പൊലിസ് കേസെടുത്തിരുന്നു. ഇവരെയാണ് അറസ്റ്റു ചെയ്തത്. വിഷയത്തിൽ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നെയ്യാറ്റിൻകരയിൽ, അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിന് എത്തിയതായിരുന്നു തുഷാർ ഗാന്ധി. പരിപാടിയിലെ പ്രസംഗത്തിൽ പ്രകോപനപരമായി സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. "രാജ്യത്തെ ബാധിച്ച കാൻസറാണ് ആർഎസ്എസ്" എന്നായിരുന്നു തുഷാർ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്.
അതേസമയം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്.
മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദര്‍ശനം. അപ്പോഴാണ് ഗാന്ധിക്കെതിരെ ആര്‍എസ്എസ് പരസ്യമായ കടന്നാക്രമണം നടത്തിയത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെത്. ഇത് അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. പൊതുജനാഭിപ്രായം വളര്‍ത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എത്തുന്ന ദേശീയ അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തില്‍ ഉയരേണ്ടതാണ്. ജനാധിപത്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദര്‍ഭമാണിത്. ആ ബോധവും അതില്‍ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തില്‍ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.
Tushar Gandhi, Mahatma Gandhi's great-grandson, faced protests from RSS-BJP supporters for his critical remarks against them. Five individuals, including a BJP councilor, were arrested for unlawful assembly in connection with the incident
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്
Kerala
• 2 days ago
സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം
Kerala
• 2 days ago
വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം
National
• 2 days ago
വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു
Kerala
• 2 days ago
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക്
Kerala
• 2 days ago
താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍
International
• 2 days ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 2 days ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• 2 days ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 2 days ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• 2 days ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 2 days ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്
Kerala
• 2 days ago
'ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 2 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• 2 days ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 2 days ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 days ago