
യുഎഇയെ നടുക്കിയ അപകട പരമ്പരക്ക് ആറു വയസ്സ്; അന്ന് വില്ലനായത് മൂടല്‍മഞ്ഞ്

ദുബൈ: 2019 മാര്‍ച്ച് 14, അത്ര പെട്ടെന്നൊന്നും യുഎഇ നിവാസികള്‍ക്ക് ഈ ദിവസം മറക്കാന്‍ സാധിക്കില്ല. കനത്ത മൂടിപ്പുതച്ച അന്തരീക്ഷത്തിലേക്കാണ് അന്ന് താമസക്കാര്‍ അത്രയും വാതില്‍ തുറന്ന് പുറത്തുവന്നത്. കനത്ത മൂടല്‍മഞ്ഞു കാരണം ഗതാഗത മേഖല മൊത്തത്തില്‍ സ്തംഭിക്കുകയുണ്ടായി. റോഡില്‍ പിന്നിലേക്ക് പിന്നിലേക്ക് വന്നു കവിഞ്ഞ വാഹനങ്ങള്‍, കനത്ത മഞ്ഞുപാളികള്‍ക്കിടിലൂടെ പറന്നുയരാനാകാതെ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട വിമാനങ്ങള്‍. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിരവധി പേരാണ് അന്നു ലക്ഷ്യസ്ഥാനത്തെത്താതെ വട്ടം ചുറ്റിയത്.
അന്ന് റാസല്‍ഖൈമയില്‍ ഉണ്ടായ അപകടത്തില്‍ 38 വയസ്സുള്ള ഒരു എമിറാത്തി മരിച്ചു. മൂടല്‍മഞ്ഞുമായി ബന്ധപ്പെട്ട് വ്യത്യസ്ത എമിറേറ്റുകളില്‍ ഉണ്ടായ അപകടങ്ങളില്‍ 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ദുബൈ, അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും അന്ന് ദൃശ്യപരത 200 മീറ്ററായി കുറഞ്ഞിരുന്നതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.
അന്നേ ദിവസം രാവിലെ 6.15 ന് എമിറേറ്റ്‌സ് റോഡ് റൗണ്ട്എബൗട്ടില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് റാസല്‍ഖൈമ പൊലിസ് പറയുന്നതിങ്ങനെ: 'ദൃശ്യപരത കുറവായതും അശ്രദ്ധമായ ഡ്രൈവിംഗും മൂലമാണ് അപകടം സംഭവിച്ചത്'.
മുന്നില്‍ ഒരു ട്രക്ക് കണ്ട എമിറാത്തി ഡ്രൈവര്‍ ഞെട്ടിപ്പോയി. ട്രക്കിലേക്ക് ഇടിച്ചുകയറിയപ്പോള്‍ അയാള്‍ക്ക് അത് തടയാന്‍ കഴിഞ്ഞില്ല എന്ന് ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളും ഒടിവുകളും ഉണ്ടായി.
അതേസമയം, ട്രക്ക് ഓടിച്ചിരുന്ന 27 കാരനായ ഏഷ്യക്കാരന്‍ ശരിയായ പാതയിലായിരുന്നു. വേഗപരിധി അനുസരിച്ചാണ് ഇയാള്‍ വാഹനമോടിച്ചിരുന്നത്. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് കാരണം എമിറാത്തി യാത്രികന്റെ ശ്രദ്ധയില്‍ ട്രക്ക് പെട്ടില്ല.
അതേസമയം, 2019 മാര്‍ച്ച് 14 ന് രാവിലെ അബൂദബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ വ്യത്യസ്ത സംഭവങ്ങളിലായി 68 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്കേറ്റിരുന്നു. അബൂദാബി ദുബൈ റോഡില്‍ ഘണ്ടൂട്ടിന് തൊട്ടുമുമ്പാണ് അപകടങ്ങള്‍ നടന്നത്. മൂടല്‍മഞ്ഞും കുറഞ്ഞ ദൃശ്യപരതയും മൂലമാണ് ഇവ സംഭവിച്ചത്.
അബൂദബി പൊലിസും ആംബുലന്‍സും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി പരുക്കേറ്റവരെ മഫ്രഖ്, അല്‍ റഹ്ബ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ദൃശ്യപരത കുറവുള്ളപ്പോള്‍ വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു. റോഡില്‍ എന്തെങ്കിലും തടസ്സങ്ങള്‍ കണ്ടെത്തിയാല്‍ 999 എന്ന നമ്പറില്‍ വിളിക്കണമെന്നും അബൂദബി പൊലിസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.
UAE’s Worst Fog-Related Accidents Turn Six: A Look Back at the Tragic Day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 10 hours ago
'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Kerala
• 10 hours ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 10 hours ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• 11 hours ago
അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു
Kerala
• 11 hours ago
യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം
uae
• 11 hours ago
അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി
International
• 11 hours ago
കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും
Kerala
• 11 hours ago
കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം
Kerala
• 12 hours ago
വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്
uae
• 12 hours ago
റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ
uae
• 12 hours ago
ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം
Kerala
• 12 hours ago
ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും
Football
• 12 hours ago
നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി
Kerala
• 12 hours ago
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• 14 hours ago
പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• 14 hours ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• 14 hours ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• 14 hours ago
57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ
National
• 13 hours ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• 13 hours ago
21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.
National
• 13 hours ago