HOME
DETAILS

ഇറാന്‍ സന്ദര്‍ശിച്ച് ഖത്തര്‍ അമീര്‍; ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ധാരണ

  
March 15 2025 | 10:03 AM

Qatar Emir Visits Iran Strengthens Diplomatic Ties

ടെഹ്‌റാന്‍: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇറാന്‍ സന്ദര്‍ശനം ആഗോള രാഷ്ട്രീയത്തില്‍ ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ഒരു സമയത്താണ് സംഭവിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവില്‍ ആഗോളതലത്തില്‍ തന്നെ പല മോഖലകളും പ്രക്ഷുബ്ധമായിരിക്കുകയാണ്. 

അദ്ദേഹത്തിന്റെ ചില വിദേശനയങ്ങള്‍ ഏറെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അതേസമയം ഇറാനെതിരെ 'പരമാവധി സമ്മര്‍ദ്ദം' വീണ്ടും ഏര്‍പ്പെടുത്തുന്നത് പോലുള്ള മറ്റുചില നയങ്ങള്‍ വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ അത്തരം നയങ്ങളിലേക്ക് ഇതുവരെ ട്രംപ് കടന്നിട്ടില്ല.

ഈ തന്ത്രത്തിന്റെ ആദ്യ ഘട്ടം ഇറാനെ പ്രാദേശികമായും ആഗോളമായും ഒറ്റപ്പെടുത്തലിലേക്ക് തള്ളിവിട്ടിരുന്നു. 2016ല്‍ ടെഹ്‌റാനിലെ സഊദി എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നിവയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഈ ഒറ്റപ്പെടല്‍ കൂടുതല്‍ വഷളായിരുന്നു.

കോവിഡ് 19 മഹാമാരി ഇറാന്റെ പോരാട്ടങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇത് അവരുടെ ഉഭയകക്ഷി വ്യാപാരത്തെ സാരമായി തടസ്സപ്പെടുത്തുകയും അന്താരാഷ്ട്ര പിന്തുണ നേടാനുള്ള അവരുടെ ശക്തി കുറയ്ക്കുകയും ചെയ്തിരുന്നു.

നിലവില്‍ സ്ഥിതി പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും എട്ട് വര്‍ഷം മുമ്പ് ഇറാന്‍ നേരിട്ടതില്‍ നിന്നും കാര്യങ്ങള്‍ ഏറെക്കുറേ മാറിയിട്ടുണ്ട്. അതിനുശേഷം ഇറാന്‍ ബ്രിക്‌സ് ഗ്രൂപ്പില്‍ ചേര്‍ന്നു. ഇപ്പോള്‍ യുഎഇയും ഉള്‍പ്പെടുന്ന ലോകരാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള സാമ്പത്തിക കൂട്ടായ്മയായ ബ്രിക്‌സ്, സമീപ ഭാവിയില്‍ സഊദിയേയും സംഘത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഇടയുണ്ട്.

2023ലാണ് സഊദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഔദ്യോഗികമായി പുനഃസ്ഥാപിക്കപ്പെട്ടത്. തുടര്‍ന്ന് 2022ല്‍ യുഎഇയുമായി സമാനമായി ഇറാന്‍ അടുത്തു. നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയുള്ള ബന്ധങ്ങളായിത്തന്നെ ഇതു നിലനില്‍ക്കുകയും ചെയ്യുന്നു.

അമേരിക്കയുമായുള്ള ബന്ധത്തിനപ്പുറം ഷെയ്ഖ് തമീമിന്റെ ഇറാന്‍ സന്ദര്‍ശനം മേഖലയിലെ പ്രാദേശിക സുരക്ഷയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ വ്യത്യസ്ത സഖ്യങ്ങളും താല്‍പ്പര്യങ്ങളും ഉണ്ടായിരുന്നിട്ടും ഇറാനും ഖത്തറും എല്ലായ്‌പ്പോഴും നിലനിര്‍ത്തിയിരുന്ന ചരിത്രപരവും ശാശ്വതവുമായ ധാരണയെയും ഉഭയകക്ഷി ബന്ധത്തെയും ഈ സന്ദര്‍ശനം പ്രതിനിധീകരിക്കുന്നു.

Qatar Emir Visits Iran, Strengthens Diplomatic Ties

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോന്നി ആനത്താവളത്തിൽ നാലുവയസ്സുകാരൻ്റെ മരണം: അഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ഡിഎഫ്ഒയും റേഞ്ച് ഓഫീസറെയും സ്ഥലം മാറ്റും

Kerala
  •  2 days ago
No Image

തീവ്രവലതുപക്ഷ ജൂതന്‍മാര്‍ അല്‍ അഖ്‌സ മസ്ജിദില്‍ സ്‌ഫോടനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, അഖ്‌സ തകര്‍ക്കുന്ന എഐ വീഡിയോ പ്രചരിപ്പിക്കുന്നു; അപലപിച്ച് ഖത്തര്‍

International
  •  2 days ago
No Image

പഞ്ചസാരയ്ക്ക് വിലക്ക്! അംഗൻവാടി പോഷകാഹാരത്തിൽ കേന്ദ്രത്തിന്റെ കർശന നിർദേശം

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ഷവർമ്മ കഴിച്ച് 20 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷ്യസുരക്ഷ വകുപ്പ് സ്ഥാപനം അടച്ചുപൂട്ടി

Kerala
  •  2 days ago
No Image

ലൈംഗിക പീഡന ആരോപണം വ്യാജമെന്ന് പരാതിക്കാരി; ഏഴ് വർഷത്തിന് ശേഷം സത്യം പുറത്ത് വന്ന ആശ്വാസത്തിൽ ജോമോൻ

Kerala
  •  2 days ago
No Image

വളർത്തുനായ വീട്ടുവളപ്പിൽ കയറിയത് ഇഷ്ട്ടപ്പെട്ടില്ല; യുവാവ് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

90 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ ജൈന ക്ഷേത്രം തകര്‍ത്ത് മുംബൈ കോര്‍പ്പറേഷന്‍; നടപടി കോടതിയില്‍ കേസ് പുരോഗമിക്കവെ; പ്രക്ഷോഭവുമായി ജൈനര്‍, വിവാദമായതോടെ സ്ഥലംമാറ്റം

latest
  •  2 days ago
No Image

ട്രംപിന്റെ കാലത്ത് യുഎസിനും ഇറാനുമിടയില്‍ മഞ്ഞുരുകുമോ? രണ്ടാംഘട്ട ചര്‍ച്ചയും വിജയം; ട്രംപിനെ പ്രതിനിധീകരിച്ചത് സുഹൃത്തായ ശതകോടീശ്വരന്‍ സ്റ്റീവ് വിറ്റ്‌കോഫ്

latest
  •  2 days ago
No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  2 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  2 days ago