നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
മുക്കം: നഗരസഭയിലെ നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള രൂപരേഖ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായിഅധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും വിദ്യാഭ്യാസ വിദഗ്ദരും ഉള്‍പെടുന്ന ആസൂത്രണ യോഗം ചേര്‍ന്നു. ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് വി. കുഞ്ഞന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.ടി ശ്രീധരന്, എന്‍. ചന്ദ്രന്, പി. പ്രശോഭ് കുമാര്‍, സാലി സിബി, ലീല പൊറ്റശ്ശേരി, കൗണ്‍സിലര്‍മാരായ ടി.ടി സുലൈമാന്‍, രജിത കുപ്പാട്ട്, ഇ.പി അരവിന്ദന്, ഗഫൂര്‍, പി. ബുഷ്റ, എ.ഇ.ഒ ലൂക്കോസ് മാത്യു, പ്രിന്‍സിപ്പല്‍ കെ. റസിയ, പ്രധാനാധ്യാപിക കെ.ഹേമലത, പി. അബ്ദുറഹിമാന്, എ.എം അഹമ്മദ് കുട്ടി ഹാജി, ഇകെഅബ്ദുസലാം, ശ്രീനാഥ് സംസാരിച്ചു.
നഗരസഭ ചെയര്മാന് വി.കുഞ്ഞന്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ കെ. റസിയ കണ്‍വീനറും പ്രധാനാധ്യാപിക കെ. ഹേമലത കോ-ഓര്‍ഡിനേറ്ററുമായി 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."