HOME
DETAILS

ഡൽഹിയിലെ വായു ഗുണനിലവാരം മൂന്ന് വർഷത്തിലെ ഏറ്റവും മികച്ച നിലയിൽ

  
March 15, 2025 | 5:56 PM

Delhis Air Quality Hits Best Level in Three Years

ന്യൂഡല്‍ഹി: ശനിയാഴ്ച ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 85 ആയി രേഖപ്പെടുത്തി. ദേശീയ തലസ്ഥാനത്ത് മാര്‍ച്ച് മാസത്തില്‍ 'തൃപ്തികരമായ' എ.ക്യു.ഐ രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണ്. കൂടാതെ, ജനുവരി 1 മുതല്‍ മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ എ.ക്യു.ഐ ഇതാണ്. ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇളം മഴ പെയ്തതോടെ വേനല്‍ക്കാല ചൂട് കുറഞ്ഞത് ഈ അനുകൂലമായ എ.ക്യു.ഐ രേഖപ്പെടുത്തുന്നതിന് കാരണമായി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, എ.ക്യു.ഐ (വായു ഗുണനിലവാര സൂചിക) പൂജ്യം മുതല്‍ 50 വരെ 'നല്ലത്', 51 മുതല്‍ 100 വരെ 'തൃപ്തികരം', 101 മുതല്‍ 200 വരെ 'മിതം', 201 മുതല്‍ 300 വരെ 'മോശം', 301 മുതല്‍ 400 വരെ 'വളരെ മോശം', 401 മുതല്‍ 500 വരെ 'ഗുരുതരം' എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശനിയാഴ്ച വൈകീട്ട് രേഖപ്പെടുത്തിയ എ.ക്യു.ഐ 80 ആയിരുന്നു, ആ ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്്.

ശനിയാഴ്ച ഡല്‍ഹിയിലെ കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. നാളെ (മാര്‍ച്ച് 16)  ്രമേഘാവൃതമായ കാലാവസ്ഥക്കും നേരിയ മഴക്കും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. നാളത്തെ കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനും സാധ്യതയുണ്ട്.

Delhi's air quality has shown significant improvement, reaching its best level in three years, marking a positive shift in the city's environmental conditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  16 minutes ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  15 minutes ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  20 minutes ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  25 minutes ago
No Image

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നതിൽ നിന്നും പിന്മാറും: ഡൊണാൾഡ് ട്രംപ്

International
  •  30 minutes ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  8 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  9 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  9 hours ago