HOME
DETAILS

ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

  
March 16, 2025 | 3:37 PM

How to Obtain a Trade License in Dubai A Comprehensive Guide

ദുബൈയിൽ ഒരു കമ്പനി ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആളാണോ? അല്ലെങ്കിൽ എമിറേറ്റിൽ പ്രവർത്തിക്കുന്ന ഒരു ഹോം-ബേസ്ഡ് ബിസിനസ് ഉടമയാണോ നിങ്ങൾ? ദുബൈ എക്കണോമി ആൻഡ് ടൂറിസം നൽകുന്ന ഒരു ട്രേഡ് ലൈസൻസ് ഉപയോ​ഗിച്ച് നിങ്ങൾക്ക് എമിറേറ്റിൽ നിയമപരമായി ബിസിനസ് നടത്താനാകും. ഇതിനായി നിങ്ങൾ ആദ്യം പ്രാഥമിക അംഗീകാരത്തിന് അപേക്ഷിക്കണം, ഒരു ട്രേഡ് നെയിം ബുക്ക് ചെയ്യുകയും വേണം. തുടർന്ന് നിങ്ങൾ ലൈസൻസിന് അപേക്ഷിക്കണം. ഇതിന് ആവശ്യമായ രേഖകൾ, ഫീസ്, അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ എന്നിവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 

ഇൻവെസ്റ്റ് ഇൻ ദുബൈ പോർട്ടലിലൂടെയോ സമീപത്തുള്ള സേവന കേന്ദ്രങ്ങൾ വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റ് സന്ദർശിച്ച്, മുകളിലെ മെനുവിൽ നിന്ന് 'സെറ്റിങ്ങ് അപ്പ് എ ബിസിനസ്' എന്നതിൽ ക്ലിക്കുചെയ്യുക. തുടർന്ന്, 'ബിസിനസ് സെറ്റ്-അപ്പ് സർവിസസ്' എന്നതിൽ ക്ലിക്കുചെയ്യുക, തുടർന്ന് നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സേവനം തിരഞ്ഞെടുക്കുക.

പ്രാരംഭ അംഗീകാരത്തിനുള്ള അപേക്ഷ

ഒരു ട്രേഡ് ലൈസൻസ് നേടുന്നതിനുള്ള ആദ്യ കടമ്പയാണ് പ്രാരംഭ അംഗീകാരം. ഒരു ട്രേഡ് നെയിം റിസർവ് ചെയ്യുന്നതിന് മുമ്പോ ശേഷമോ ട്രേഡ് ലൈസൻസിനായി അപേക്ഷിക്കാം. 

ആവശ്യമായ രേഖകൾ

1) പാസ്‌പോർട്ടിന്റെ / ഐഡിയുടെ പകർപ്പ്
2) യൂണിഫൈഡ് നമ്പർ
3) താമസാനുമതിയുടെ/വിസയുടെ പകർപ്പ് (ജിസിസി പൗരന്മാരല്ലാത്തവർക്ക്)
4) അപേക്ഷകൻ ഒരു പ്രശസ്ത കമ്പനിയിലെ ജീവനക്കാരനായി വിസയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, സ്പോൺസറിൽ നിന്നുള്ള ഒരു എൻ‌ഒസി ആവശ്യമാണെന്ന് ഡിഇടി കോൾ സെന്റർ ഏജന്റ് പറയുന്നു.
5) കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (ആവശ്യമെങ്കിൽ)

അതേസമയം നിങ്ങളാരംഭിക്കുന്ന ബിസിനസിന് ഒരു മാതൃ കമ്പനി ഉണ്ടെങ്കിൽ, ചില അധിക രേഖകൾ ആവശ്യമാണ്:

1) ദുബൈയിൽ ഒരു ശാഖ തുറക്കാനുള്ള മാതൃ കമ്പനിയുടെ ബോർഡ് പ്രമേയം
2) മാനേജിംഗ് ഡയറക്ടറുടെ അധികാരപത്രം
3) മാതൃ കമ്പനിയുടെ വാണിജ്യ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
4) മാതൃ കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (MOA) യുടെ പകർപ്പ്
5) മാതൃ കമ്പനിയുടെ ലൈസൻസിന്റെ പകർപ്പ്

ട്രെയ്ഡ് നെയിം ബുക്ക് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടത്

നിങ്ങളുടെ ബിസിനസിന്റെ പേര് സ്ഥിരീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയാണ് ട്രെയിഡ് നെയിം. കരാറുകളിലും മറ്റ് രേഖകളിലും ബിസിനസിനെ പരാമർശിക്കാൻ ഇത് ഉപയോഗിക്കും.

ദുബൈയിൽ ട്രേഡ് നെയിമിനായി രജിസ്റ്റർ ചെയ്യുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്: 

1) പേരിൽ മൂന്ന് അക്ഷരങ്ങളിൽ കൂടുതൽ ഉണ്ടായിരിക്കണം.
2) പേരിൽ അശ്ലീലമോ അസഭ്യമോ ആയ വാക്കുകൾ പാടില്ല.
3) പേരിൽ 'അല്ലാഹു' അല്ലെങ്കിൽ 'ദൈവം' എന്നിവ ഉൾപ്പെടാൻ പാടില്ല, അല്ലെങ്കിൽ ഏതെങ്കിലും ദൈവിക ഗുണങ്ങൾ അടങ്ങിയിരിക്കരുത്.
4) അപേക്ഷകർ കുടുംബപ്പേരുകൾ, ഗോത്രപ്പേരുകൾ അല്ലെങ്കിൽ മറ്റ് വ്യക്തികളുടെ പേരുകൾ ഉപയോഗിക്കരുത് - പേര് ലൈസൻസുള്ളയാളുടേതല്ലെങ്കിൽ.
5) പേരുകൾ വിവർത്തനം ചെയ്യാതെ അക്ഷരാർത്ഥത്തിൽ എഴുതണം.
6) നിലവിലുള്ള കമ്പനികളുടെ പേരിനോട് സാമ്യമുള്ള ഏതെങ്കിലും പേരുണ്ടെങ്കിൽ, അത് റദ്ദാക്കാൻ DET-ക്ക് അവകാശമുണ്ട്.
7) ആഗോള രാഷ്ട്രീയ സംഘടനകളോ മതപരമായ വിഭാഗീയ സംഘടനകളോ ഉൾപ്പെടെയുള്ള ഒരു നിയന്ത്രിത പേരുകളും ബിസിനസ്സ് ഉടമകൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
8) ട്രെയിഡ് നെയിം ഇംഗ്ലീഷിലാണെങ്കിൽ, ഫീസ് 2,000 ദിർഹം അധികമായിരിക്കും.
9) ട്രെയിഡ് നെയിം ബുക്ക് ചെയ്യുന്നതിന് ബിസിനസ് ഉടമകൾ അവരുടെ എമിറേറ്റ്സ് ഐഡി ഹാജരാക്കണം

ട്രേഡ് ലൈസൻസ്

നോർമൽ ലൈസൻസ്, ഇൻസ്റ്റന്റ് ലൈസൻസ്, ഇ-ട്രേഡർ ലൈസൻസ് എന്നിങ്ങെന മൂന്ന് തരം ലൈസൻസുകളാണുള്ളത്.

ആവശ്യമായ രേഖകൾ

അപേക്ഷകൻ അപേക്ഷിക്കാനാഗ്രഹിക്കുന്ന ലൈസൻസിനെ അടിസ്ഥാനമാക്കി ആവശ്യമായ രേഖകളും വ്യത്യാസപ്പെടാം.

1) നോർമൽ ലൈസൻസിന്, മറ്റ് സർക്കാർ ഏജൻസികളിൽ നിന്നുള്ള അംഗീകാരങ്ങൾ (ആവശ്യമെങ്കിൽ), എംഒഎയും സൈറ്റ് ലീസ് കരാറും ഉൾപ്പെടെ.
2) ഇൻസ്റ്റന്റ് ലൈസൻസിന്, യൂണിഫൈഡ് നമ്പർ അല്ലെങ്കിൽ ഐഡി നമ്പർ
3) ഇ-ട്രേഡർ ലൈസൻസിന്, ഐഡി നമ്പർ

ചെലവുകൾ

1) പ്രാരംഭ അംഗീകാരത്തിനുള്ള ഫീസ് 120 ദിർഹമാണ്.
2) ഒരു ട്രേഡ് നെയിം ബുക്ക് ചെയ്യുന്നതിനുള്ള ഫീസ് 620 ദിർഹമാണ്.
3) ഒരു ട്രേഡ് ലൈസൻസ് നൽകുന്നതിനുള്ള ഫീസ് പ്രവർത്തന രീതിയെയും ആവശ്യമായ ലൈസൻസിനെയും ആശ്രയിച്ചിരിക്കുന്നു. ഒരു ഇ-ട്രേഡർ ലൈസൻസിന്, ചെലവ് 1370 ദിർഹം ആണ് (പ്രവർത്തനത്തിന്റെ തരത്തെ ആശ്രയിച്ച്). ലൈസൻസ് ഫീസായി 1070 ദിർഹവും, നോളേജ് & ഇന്നൊവേഷൻ ഫീസായി 300 ദിർഹവും ദുബൈ ചേംബർ അംഗത്വ ഫീസായി ഈടാക്കും.

ട്രേഡ് ലൈസൻസ് പരിശോധനകൾ

നിങ്ങൾക്ക് ഒരു കമ്പനിയുടെ ട്രേഡ് ലൈസൻസ് പരിശോധിക്കണമെങ്കിൽ, DET വെബ്സൈറ്റ് സന്ദർശിച്ച് ഇ-സർവിസസിൽ ക്ലിക്ക് ചെയ്ത് ലൈസൻസ് വിവരങ്ങൾ തിരഞ്ഞെടുക്കുക. തുടർന്ന് കമ്പനിയുടെ ഇംഗ്ലീഷ് അല്ലെങ്കിൽ അറബി നാമം അല്ലെങ്കിൽ ലൈസൻസ് നമ്പർ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഒരു ട്രേഡ് ലൈസൻസിന്റെ സാധുത പരിശോധിക്കാൻ സാധിക്കും. ഇതുവവഴി കമ്പനിയുടെ ലൈസൻസ് നില, കാലഹരണപ്പെടുന്ന തീയതി, നിയമപരമായ തരം, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കമ്പനി വിലാസം (ലഭ്യമെങ്കിൽ) എന്നിവ ലഭിക്കും.

Discover the step-by-step process to obtain a trade license in Dubai, including required documents, fees, and regulations, to successfully establish your business in the UAE.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: പരാതിക്കാരിയെ അധിക്ഷേപിച്ചതിനും പേര് വെളിപ്പെടുത്തിയതിനും മൂന്ന് കേസുകൾ; വനിതാ നേതാവിനെതിരെയും പരാതി

Kerala
  •  3 days ago
No Image

കുവൈത്ത് വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്ത്; ഇന്ത്യക്കാരനും ബെനിനുക്കാരിയും അറസ്റ്റില്‍

Kuwait
  •  3 days ago
No Image

ചരിത്രനേട്ടം തുടരും; വീണ്ടും 10 കോടി ക്ലബ്ബിൽ ഇടം നേടി കെ.എസ്.ആർ.ടി.സി

Kerala
  •  3 days ago
No Image

ലോകത്തെ ഏറ്റവും പവർഫുൾ പാസ്‌പോർട്ട് ഈ രാജ്യത്തിന്റെ; ഹെൻലി ഇൻഡക്സിൽ വിസ്മയിപ്പിച്ച് യുഎഇ

uae
  •  3 days ago
No Image

2026–27 അധ്യയന വർഷം; ബഹ്റൈൻ പോളിടെക്നിക്കിൽ അഡ്മിഷൻ ആരംഭിച്ചു

bahrain
  •  3 days ago
No Image

മകരവിളക്ക്: ഇടുക്കിയിലെ 5 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

കാറ്റാടിക്കഴകൊണ്ട് കാലുകളടിച്ചൊടിച്ചു, പിന്നാലെ പെട്രോളൊഴിച്ച് തീ കൊളുത്തി; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത

crime
  •  3 days ago
No Image

ശബരിമലയിൽ നെയ്യ് വിൽപ്പനയിൽ വൻ വെട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  3 days ago
No Image

അവൻ മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച താരം: കൈഫ്

Cricket
  •  3 days ago
No Image

ഖത്തറില്‍ സര്‍ക്കാര്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഡിജിറ്റല്‍ ലൈബ്രറി ലോഞ്ച് ചെയ്തു

qatar
  •  3 days ago