HOME
DETAILS

അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ

  
March 16 2025 | 16:03 PM

barcelona goal keeper praises lamine yamal performance for barcelona

ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലിനെക്കുറിച്ച് സംസാരിക്കുകയാണ് ബാഴ്സലോണയുടെ ഗോൾകീപ്പർ വോയ്സീക് സ്സെസ്നി. യമാലിനെ ലയണൽ മെസിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ചാണ് ബാഴ്സലോണ ഗോൾ കീപ്പർ സംസാരിച്ചത്. 

'മെസിയും ലാമിൻ യമാലും വ്യത്യസ്തരായ താരങ്ങളാണ്. അവരെ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. മെസിയെ പോലെ ലാമിൻ ഒരു സീസണിൽ 50 ഗോളുകൾ നേടുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ കളിക്കാരൻ എന്ന നിലയിൽ അദ്ദേഹം വളരെ അപകടകാരിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സവിശേഷത എന്തെന്നാൽ കളത്തിൽ അവൻ കൃത്യമായി പാസുകൾ നൽകുന്നതാണ്" ബാഴ്സ ഗോൾകീപ്പർ ബാഴ്സ യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ സീസണിലെ ബാഴ്സലോണയുടെ സ്വപ്നതുല്യമായ മുന്നേറ്റത്തിന് പിന്നിൽ നിർണായകമായ പങ്കു വഹിച്ച താരമാണ് യമാൽ. ഈ സീസണിൽ ഇതിനോടകം തന്നെ 12 ഗോളുകളും 17 അസിസ്റ്റുകളും ആണ് സ്പാനിഷ് സൂപ്പർ താരം നേടിയിട്ടുള്ളത്. തന്റെ പതിനേഴാം വയസ്സിൽ തന്നെ ഫുട്ബോളിൽ അവിസ്മരണീയമായ ഒരു പിടി നേട്ടങ്ങൾ സ്വന്തമാക്കാൻ യമാലിന് സാധിച്ചിട്ടിട്ടുണ്ട്. യൂറോ കപ്പ്, കോപ ഡെൽറേ എന്നീ ടൂർണമെന്റുകളിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് യമാലാണ്. 2024ലെ ബാലൺ ഡി ഓർ അവാർഡ് റാങ്കിങ്ങിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടാനും സ്പാനിഷ് യുവതാരത്തിന്‌ സാധിച്ചിട്ടുണ്ട്. 

നിലവിൽ സ്പാനിഷ് ലീഗിൽ രണ്ടാം സ്ഥാനത്താണ് ഹാൻസി ഫ്ലിക്കും സംഘവും. 26 മത്സരങ്ങളിൽ നിന്നും 18 വിജയവും മൂന്ന് സമനിലയും അഞ്ച് തോൽവിയും അടക്കം 57 പോയിന്റാണ് ബാഴ്സയുടെ അക്കൗണ്ടിലുള്ളത്. 28 മത്സരങ്ങളിൽ നിന്നും 18 വിജയവും ആറ് സമനിലയും നാല് തോൽവിയും അടക്കം 60 പോയിന്റോടെ റയലാണ് ഒന്നാം സ്ഥാനത്തുള്ളത്. 

ലാ ലിഗയിൽ മാർച്ച് 17ന് അത്ലെറ്റികോ മാഡ്രിഡിനെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ജർമൻ വമ്പൻമാരായ ഡോർട്മുണ്ടാണ് ബാഴ്സലോണയുടെ എതിരാളികൾ. ഏപ്രിൽ പത്തിനാണ് ആദ്യ പാദ മത്സരം നടക്കുന്നത്. ഏപ്രിൽ 16നാണ് മത്സരത്തിന്റെ സെക്കൻഡ് ലെഗ്ഗ് നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനം;  പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം 

International
  •  a day ago
No Image

മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട് 

Football
  •  a day ago
No Image

ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും 

qatar
  •  a day ago
No Image

അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ

uae
  •  a day ago
No Image

കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്

National
  •  a day ago
No Image

അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ

Cricket
  •  a day ago
No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  a day ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  a day ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  a day ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  a day ago