അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 27 പേർ മരിച്ചു
വാഷിംഗ്ടൺ: ശനിയാഴ്ച മധ്യ അമേരിക്കയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 27 പേർ മരണപ്പെട്ടതായും,നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലിനുശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചത് ശനിയാഴ്ചയായിരുന്നു.
ചുഴലിക്കാറ്റിൽ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായ സംസ്ഥാനം മിസോറിയാണ്. വെയ്ൻ കൗണ്ടിയിൽ മാത്രം 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കനസസിൽ 50 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു.പൊടിക്കാറ്റിൽ ദൃശ്യപരത കുറഞ്ഞതായിരുന്നു അപകടകാരണം. ടെക്സസിൽ ശക്തമായ പൊടിക്കാറ്റുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളിൽ നാലുപേർ മരിച്ചു. അർക്കൻസസിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മധ്യ അമേരിക്കയിലെ 200,000-ത്തിലധികം വീടുകൾക്കും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മിസിസിപ്പിയിലും ടെന്നസിയിലും കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."