സ്വര്‍ണ വില പതിയെ കുറയുന്നു; പ്രതീക്ഷക്ക് വകയുണ്ടോ..അറിയാം
കൊച്ചി: ഞെട്ടിക്കുന്ന കുതിപ്പായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവിലയില്‍. സര്‍വ്വകാല റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ആഴ്ചയായിരുന്നു അത്. ആഗോളതലത്തിലും വില ഉയരുന്നത് തന്നെയായിരുന്നു ട്രെന്‍ഡ്. കേരളത്തിലും സ്ഥിതി ആവര്‍ത്തിക്കുമെന്ന ആശങ്കയായിരുന്നു ആവശ്യക്കാര്‍ക്ക്. എന്നാല്‍ നേരിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് വരുന്നത്.
കനത്ത വിലയില്‍ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ചയും നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, വില കൂടുന്ന പോലെ കുറയുന്നില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് 80 രൂപയാണ് പവന് കേരളത്തില്‍ കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ചയും 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഡോളര്‍ സൂചിക കരുത്ത് കൂട്ടിയിട്ടില്ലെങ്കിലും ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെടുകയും ചെയ്തു. സ്വര്‍ണവില കുറയാനുള്ള ഒരു കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് ഇതാണ്. 86.86 എന്ന നിരക്കിലാണ് ഇന്ന് രൂപയുള്ളത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ മെച്ചപ്പെടല്‍ രൂപക്കുണ്ടായിട്ടുണ്ട്.ഡോളര്‍ സൂചിക 103.76 എന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഡോളര്‍ കരുത്ത് കൂടിയാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡോളറിലും രൂപയിലും വലിയ മാറ്റം നിലവില്‍ പ്രതീക്ഷിക്കാന്‍ തരമില്ലെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
65680 രൂപയാണ് കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8210 രൂപയാണ് ഗ്രാമിന്. 10 രൂപ മാത്രമാണ് ഗ്രാമിന് കുറഞ്ഞത്. 80 രൂപ് പവനും. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില നോക്കിയാല്‍ 11 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. അതനുസരിച്ച് പവന് 88 രൂപയും കുറഞ്ഞു. 8,956 രൂപ ഗ്രാമിന് എന്ന നിരക്കില്‍ 71,648 രൂപയാണ് പവന്‍ സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് എട്ട് രൂപ കുറഞ്ഞ് 6,718 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന്‍ സ്വര്‍ണം വാങ്ങാന്‍ 18 കാരറ്റിന് 53,744 രൂപയാണ് വേണ്ടത്. 65840 രൂപയായിരുന്നു ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക്. അതേസമയം വെള്ളിയുടെ വില ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 110 രൂപയാണ് കേരളത്തില്‍ ഇന്ന് .
കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3000 ഡോളര്‍ കടന്നിരുന്നു. ഇതാണ് പ്പോള്‍ കുറഞ്ഞിരിക്കുന്നത്. പുതിയ വില 2987ഡോളറാണ് . അതേസമയം, ഇനി വന്‍തോതില്‍ കുറവുണ്ടാവില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നയങ്ങളും വിപണിയെ നേരിട്ട് ബാധിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."