
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴ; ജാഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

തിരുവനന്തപുരം: വേനൽച്ചൂടിന് നേരിയ ആശ്വാസമേകി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽമഴ. ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരി 62 മി.മീ, വയനാട് കാരാപ്പുഴ 22.55, കോഴിക്കോട് കുന്നമംഗലം 19.5, പാലക്കാട് ഒറ്റപ്പാലം 38.5, എറണാകുളം നേര്യമംഗലം 12, ഇടുക്കി ചെറുതോണി 41, കൊല്ലം പുനലൂർ 15 മി.മീ എന്നിങ്ങനെ മഴ ലഭിച്ചു.
അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേ സമയം ഇന്നലെ ഏഴ് ജില്ലകളിൽ ഉയർന്നതാപനിലയ്ക്കൊപ്പം യു.വി ഇൻഡക്സ് ഓറഞ്ച് ലെവലിൽ എത്തി. കൊല്ലം (10), പത്തനംതിട്ട (10), ഇടുക്കി (10), മലപ്പുറം (9), കോട്ടയം (9), ആലപ്പുഴ ( 9), പാലക്കാട് (8) എന്നിങ്ങനെയാണ് ഈ ജില്ലകളിൽ യു.വി ഇൻഡക്സ് രേഖപ്പെടുത്തിയത്.
മാര്‍ച്ച് 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. ഏറെ അപകടകാരികളാണ് ഇടിമിന്നൽ. ജീവനാശം സംഭവിക്കുന്നതിന് ചിലപ്പോൾ ഇത് കാരമമായേക്കാം. ആശയ വിനിമയ ശൃംഖലകൾ, വൈദ്യുത ചാലകങ്ങളുമായി ബന്ധപ്പെടുത്തിയ വീട്ടുപകരണങ്ങൾ എന്നിവയെല്ലാം ഇടിമിന്നൽ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്.
ഇടിമിന്നലുള്ളപ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ....
ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക. ഇത് അപകട സാധ്യത വർധിപ്പിക്കും
ഇടി മിന്നൽ വരുന്നു എന്ന് തോന്നിയാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
റൂമുകളിലെ ജനലും വാതിലും അടച്ചിടുക. മാത്രമല്ല വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. കഴിവതും പുറത്തേക്കുള്ള ഭിത്തികളിൽ സ്പർശിക്കാതിരിക്കുക
തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി ഇരിക്കുക.
ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോണുകൾ കുഴപ്പമില്ല.
വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.
വാഹനത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. കൈകാലുകള്‍ പുറത്തിടാതിരിക്കുക.
സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ തുറന്ന വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക
ഇടിമിന്നൽ കാണുകയാണെങ്കിൽ ഉണക്കാനിട്ട തുണികൾ എടുക്കാനും മറ്റുമായി ടെറസിലും മറ്റും പോകരുത്.
ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നത് ഒഴിവാക്കുക.
ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കാനും നിൽക്കണ്ട. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യവും ഒഴിവാക്കുക.
ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല.
മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
മുൻകരുതൽ
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടറും ഘടിപ്പിക്കാം.
മിന്നലേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്
മിന്നലിന്റെ ആഘാതത്താല്‍ പലവിധത്തിലുള്ള അപകടം സംഭവിക്കാം. ശരീരത്തിൽ പൊള്ളലേൽക്കുന്നത് അതിൽ ഒന്ന് മാത്രമാണ്. കാഴ്ചയും കേൾവിയും നഷ്ടപ്പെടാം. എന്തിനേറെ ഹൃദയാഘാതം സംഭവിക്കുകയുമാവാം. മിന്നലേറ്റയാൾക്ക് പ്രഥമ ശുശ്രൂഷ നൽകുക എന്നതാണ് അടുത്തുള്ളവർ ചെയ്യേണ്ട ദൗത്യം. അവരുടെ ശരീരത്തിൽ വൈദ്യുതപ്രവാഹമുണ്ടാവും എന്നത് തെറ്റായ ധാരണയാണ്. മിന്നലേറ്റ ആദ്യത്തെ 30 സെക്കൻഡുകളാണ് അവരെ രക്ഷിക്കാനുള്ള സുവർണ നിമിഷം. അതിനാൽ അത് നഷ്ടപ്പെടുത്താതിരിക്കുക. ഉടൻ വൈദ്യസഹായവും എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മയക്ക് മരുന്ന് കേസ്; നടൻ ഷൈൻ ടോം ചാക്കോക്ക് ജാമ്യം
Kerala
• 5 days ago
വീട്ടിലെപ്പോഴും സംഘര്‍ഷം; സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി കൗമാരക്കാരി, കുടുംബവുമായി വീണ്ടും ഒന്നിപ്പിച്ച് ദുബൈ പൊലിസ്
uae
• 5 days ago
ഏത് ഷാ വന്നാലും തമിഴ്‌നാട് ഭരിക്കാനാവില്ല; ബിജെപിയെ കടന്നാക്രമിച്ച് എംകെ സ്റ്റാലിന്‍
National
• 5 days ago
ഖത്തറില്‍ വൈറലായി ഒരു തൃശൂര്‍ ഗ്രാമം
qatar
• 5 days ago
പ്രവാസികള്‍ക്ക് തിരിച്ചടി, ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണ നിരക്ക് വര്‍ധിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 5 days ago
ഒമാനില്‍ ആദ്യമായി കരിമൂര്‍ഖനെ കണ്ടെത്തി; കണ്ടെത്തിയത് ദോഫാര്‍ ഗവര്‍ണറേറ്റില്‍
oman
• 5 days ago
മയക്ക് മരുന്ന് കേസ്; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
Kerala
• 5 days ago
ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവസരം; പ്രവാസികള്‍ക്കും അധ്യാപകരാകാം
qatar
• 5 days ago
ചൈനയില്‍ മനുഷ്യര്‍ക്കൊപ്പം ഹാഫ് മാരത്തണില്‍ പങ്കെടുത്ത് റോബോട്ടുകള്‍
Kerala
• 5 days ago
അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് ഫുജൈറ കോടതി
uae
• 6 days ago
ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• 6 days ago
ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?
uae
• 6 days ago
സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു
Kerala
• 6 days ago
കമ്മീഷന് വൈകുന്നതില്‍ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍
Kerala
• 6 days ago
ഗസ്സയില്‍ ഇസ്റാഈലും യമനില്‍ യു.എസും ബോംബ് വര്‍ഷം തുടരുന്നു; കുട്ടികളടക്കം 150 മരണം; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിപ്പിച്ച് സയണിസ്റ്റുകള്‍
latest
• 6 days ago
കാനഡയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു
International
• 6 days ago
യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ
International
• 6 days ago
കോഴിക്കോട് വെള്ളയില്‍ പൊലിസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയില്‍
Kerala
• 6 days ago
ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ: ഹോട്ടൽ മുറിയിൽ നിന്ന് ഓടിയ സംഭവത്തിൽ പറഞ്ഞതിലും നേരത്തെ ഹാജരായി
Kerala
• 6 days ago
റോഡില്‍ എഐ ക്യാമറയുണ്ട്; വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഒമാന്‍
oman
• 6 days ago
ഐസിയുവില്‍ നഴ്സുമാര്‍ നോക്കി നില്‍ക്കെ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം; പ്രതി പിടിയില്‍
National
• 6 days ago