HOME
DETAILS

ഇസ്‌റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു

  
Web Desk
March 18, 2025 | 7:10 AM

Israel consulted with US on Gaza attack White House

വാഷിങ്ടണ്‍: ഗസ്സയില്‍ വംശഹത്യാ ആക്രമണവുമായി ഇസ്‌റാഈല്‍ വീണ്ടുമെത്തിയത് യു.എസിന്റെ സകല ആശിര്‍വാദത്തോടെയും. യു.എസുമായി കൂടിയാലോചിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. വൈറ്റ്ഹൗസ് വക്താവ് പോക്‌സ് ന്യൂസിനോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

'ഗസ്സയില്‍ നടന്ന ആക്രമണത്തെ കുറിച്ച് ഇസ്‌റാഈല്‍ ട്രംപിനോടും വൈറ്റ്ഹൗസിനോടും കൂടിയാലോചിച്ചു. വക്താവ് കരോലിന്‍ ലെവിറ്റ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞതിങ്ങനെ. 

ഹമാസുമായുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച തീരുമാനമാകാത്തതിന് പിന്നാലെ  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ ഗസ്സയില്‍ പരക്കേ വ്യോമാക്രമണം നടത്തിയത്.  

 പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ, ഹമാസ്, ഹൂത്തികള്‍, ഇറാന്‍.... ഇസ്‌റാഈലിനെ മാത്രമല്ല, അമേരിക്കയെയും ഭയപ്പെടുത്താമെന്ന് ചിന്തിക്കുന്ന എല്ലാവരും കനത്ത വില നല്‍കേണ്ടി വരും. എല്ലാം നരകമാകും... വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും അല്ലെങ്കില്‍ ഗസ്സ നരകമാക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ALSO READ: പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍

ഏതാണ്ട് രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ പുനരാരംഭിച്ചിരിക്കുന്നത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സ്തീകളും കുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ മാത്രം 77 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്‍ത്ത് മെഡിക്കല്‍ ഡയരക്ടര്‍ അല്‍ തവാബ്ത ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്‌റാഈല്‍ തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടിട്ട്. ഇക്കാരണത്താല്‍ ഗസ്സയിലെ ബേക്കറികള്‍ അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്.


ഗസ്സയിലെ ജനങ്ങള്‍ക്കെതിരായി സയണിസ്റ്റുകള്‍ നടത്തുന്ന ഉന്മൂലന യുദ്ധം പുനരാരംഭിക്കുന്നതിനെ എതിര്‍ക്കാണമെന്ന് അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ജനങ്ങളോടും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളോടും ഹമാസ് ആവശ്യപ്പെട്ടു.  ചര്‍ച്ചകളിലൂടെ നേടാന്‍ കഴിയാത്തത് യുദ്ധത്തിലൂടെയും നാശത്തിലൂടെയും ശത്രുവിന് നേടാനാവില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടി. 

 

The White House has confirmed that Israel consulted with the US before launching its latest attack on Gaza. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  13 hours ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  13 hours ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  13 hours ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  14 hours ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  14 hours ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  14 hours ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  14 hours ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  14 hours ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  15 hours ago