HOME
DETAILS

യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം

  
March 19, 2025 | 5:02 AM

Looking for a Job in the UAE Learn About Different Work Permits

വർക്ക് പെർമിറ്റ് ഇല്ലാതെ യുഎഇയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഓരോ പെർമിറ്റും ഒരു പ്രത്യേക ജോലിക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതിനൊപ്പം തന്നെ തൊഴിലാളികൾക്ക് ജോലി എളുപ്പമാക്കുന്നു. 2025ൽ ലഭ്യമായ വിവിധ വർക്ക് പെർമിറ്റ് ഓപ്ഷനുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

സ്റ്റാൻഡേർഡ് വർക്ക് പെർമിറ്റ്  
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ സ്റ്റാൻഡേർഡ് വർക്ക് പെർമിറ്റ് സഹായിക്കുന്നു. അതേസമയം വിസ, വർക്ക് പെർമിറ്റ്, താമസ രേഖകൾ എന്നിവ നേടുന്നതിന് തൊഴിലുടമകൾ ഉത്തരവാദികളാണ്.

ട്രാൻസ്ഫർ വർക്ക് പെർമിറ്റ് 
പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടാതെ തന്നെ യുഎഇയിൽ ജോലി മാറാൻ ട്രാൻസ്ഫർ വർക്ക് പെർമിറ്റ് സഹായിക്കുന്നു. ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുള്ള വർക്ക് പെർമിറ്റാണിത്.

ടെംപററി വർക്ക് പെർമിറ്റുകൾ 
ദീർഘകാല കരാറുകളിൽ ഏർപ്പെടാതെ പരിമിതമായ കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് ടെംപററി വർക്ക് പെർമിറ്റുകൾ കമ്പനികളെ സഹായിക്കുന്നു. ഹ്രസ്വകാല പദ്ധതികൾക്കോ ​​നിർദ്ദിഷ്ട ജോലികൾക്കോ ​​വേണ്ടിയാണ് ഇവ അനുവദിക്കുന്നത്.

വൺ-മിഷൻ പെർമിറ്റ് 
ഒരു താൽക്കാലിക ജോലിയോ, ഒരു പ്രത്യേക പ്രോജക്റ്റോ പൂർത്തിയാക്കുന്നതിനായി വിദേശത്ത് നിന്ന് ഒരു തൊഴിലാളിയെ ഹ്രസ്വകാലത്തേക്ക് നിയമിക്കുന്നതിനാണ് വൺ-മിഷൻ പെർമിറ്റ് നൽകുന്നത്.

പാർട് ടൈം വർക്ക് പെർമിറ്റ് 
തൊഴിലാളകളെ പാർട്ട് ടൈം ജോലിക്ക് നിയമിക്കുന്നതിനാണ് ഈ പെർമിറ്റ് നൽകുന്നത്. മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നേടിയ ശേഷം തൊഴിലാളിക്ക് ഒന്നിലധികം തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യാൻ സാധിക്കും. 

ജുവനൈൽ വർക്ക് പെർമിറ്റ് 
15 മുതൽ18 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്കാണ് ജുവനൈൽ വർക്ക് പെർമിറ്റ് ലഭിക്കുക. എന്നാൽ ഇവരുടെ സുരക്ഷ ഉറപ്പാക്കാനായി ജോലി സമയത്തിലും ജോലി തരങ്ങളിലും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.

യുഎഇ, ജിസിസി നാഷണൽ വർക്ക് പെർമിറ്റ്
എമിറാത്തി, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) പൗരന്മാർക്ക് തൊഴിൽ സൗകര്യമൊരുക്കുന്നതിനായാണ് യുഎഇ, ജിസിസി നാഷണൽ വർക്ക് പെർമിറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. 

ഗോൾഡൻ വിസ വർക്ക് പെർമിറ്റ് 
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ ജോലി അന്വേഷിക്കുന്ന ഗോൾഡൻ വിസ ഉടമയാണ് നിങ്ങളെങ്കിൽ ഈ പെർമിറ്റ് ആവശ്യമാണ്.

നാഷണൽ ട്രെയിനി പെർമിറ്റ് 
അംഗീകൃത ശാസ്ത്രീയ യോഗ്യതകളുള്ള പൗരന്മാരെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന, മൊഹ്രെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്കാണ് നാഷണൽ ട്രെയിനി പെർമിറ്റ് അനുവദിക്കുന്നത്.

ഫ്രീലാൻസ് പെർമിറ്റ് 
ഒരു പ്രത്യേക തൊഴിലുടമയുമായി ബന്ധമില്ലാതെയോ തൊഴിൽ കരാറില്ലാതെയോ വ്യക്തികൾക്കോ ​​കമ്പനികൾക്കോ ​​സേവനങ്ങൾ നൽകുന്നതോ ജോലികൾ ചെയ്യുന്നതോ ആയ സ്വയം സ്പോൺസർ ചെയ്ത വിദേശികൾക്ക് യുഎഇയിൽ ഒരു ഫ്രീലാൻസ് പെർമിറ്റ് നൽകുന്നു.

പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ് 
ആവശ്യമായ യോ​ഗ്യതകളുള്ള ഉദ്യോ​ഗാർത്ഥികൾക്ക് യുഎഇയിൽ നിയമപരമായി സ്വകാര്യ ട്യൂഷൻ നൽകാൻ ഈ പെർമിറ്റ് അനുവദിക്കുന്നു. ഇതനുസരിച്ച് അപേക്ഷകർക്ക് രണ്ട് വർഷത്തെ പെർമിറ്റ് സൗജന്യമായി ലഭിക്കും.

Are you searching for a job in the UAE? Understanding the different types of work permits is essential for securing legal employment. Learn about various employment visas, eligibility criteria, and application procedures to start your career in the UAE.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  a month ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  a month ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  a month ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  a month ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  a month ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  a month ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  a month ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  a month ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a month ago