HOME
DETAILS
MAL
പാക് സ്പീക്കറിനു ഹസ്തദാനം നല്‍കി ജയ്ശങ്കര്‍; ചിത്രം പങ്കുവച്ച് മുഹമ്മദ് യൂനുസ്
January 01, 2026 | 4:13 AM
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ധാക്കയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പാകിസ്ഥാന്‍ നാഷനല്‍ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖുമായി ഹസ്തദാനം നല്‍കിയ ചിത്രം വൈറലായി. ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതും ഹസ്തദാനം നല്‍കുന്നതും ആദ്യമാണ്.
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു. സാദിഖും ജയ്ശങ്കറും ധാക്കയില്‍ ആശംസ കൈമാറുന്നു എന്നാണ് അദ്ദേഹം കാപ്ഷന്‍ നല്‍കിയത്. നാലു മണിക്കൂര്‍ നീണ്ട യാത്രയിലാണ് വിദേശകാര്യ മന്ത്രി ധാക്കയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."