പൊലിസ് വാഹനത്തില്‍ കാറിടിപ്പിച്ച് കടന്നുകളഞ്ഞു, വീട് വളഞ്ഞ് പൊലിസ്; എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍
തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍.
കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തന്‍ (34) ബിഡിഎസ് വിദ്യാര്‍ഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അന്‍സിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് പൊലിസ് പിടികൂടിയത്. കണിയാപുരം തോപ്പില്‍ ഭാഗത്ത് വാടകവീട്ടില്‍ നിന്നാണ് ഇവരെ ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.
അസീം, അജിത്ത്, അന്‍സിയ എന്നിവര്‍ മുന്‍പും നിരവധി ലഹരികേസുകളില്‍ പ്രതികളാണെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ മൂന്നുപേരുമാണ് ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്ന് എത്തിച്ച് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വിതരണം ചെയ്യുന്നത്. വിഗ്നേഷ് ദത്തന്‍ എം.ബി.ബി.എസ് ഡോക്ടറാണ്. ഹലീന ബി.ഡി.എസ് വിദ്യാര്‍ഥിനിയും അവിനാഷ് ഐടി ജീവനക്കാരനുമാണ്.
കഴിഞ്ഞ ദിവസം രാത്രി അസിമിന്റെ നേതൃത്വത്തില്‍ സംഘം കാറില്‍ പോകുന്നതിനിടെ പൊലിസ് ഇവരെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലിസ് ജീപ്പില്‍ കാര്‍ ഇടിപ്പിച്ച ശേഷം കടന്നുകളഞ്ഞു. പിന്നാലെ പിന്തുടര്‍ന്നെത്തിയ ഡാന്‍സാഫ് സംഘം വെളുപ്പിന് വീട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
നാലു ഗ്രാം എം.ഡി.എം.എയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. രണ്ട് കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കഠിനംകുളം പൊലിസിന് കൈമാറി.
In a major drug bust on New Year’s Day, Kerala Police arrested seven people, including a doctor, in Thiruvananthapuram with MDMA and hybrid ganja. The arrests were made from a rented house at Kaniyapuram by the Attingal and Nedumangad Rural DANSAF teams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."